Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിര്‍ധന രോഗികള്‍ക്ക്...

നിര്‍ധന രോഗികള്‍ക്ക് വ്യാപാരികളുടെ അന്നദാനം 10 വര്‍ഷം പിന്നിടുന്നു

text_fields
bookmark_border
കുമളി: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്ന നിര്‍ധന രോഗികള്‍ക്ക് വ്യാപാരികളുടെ അന്നദാനം 10 വര്‍ഷം പിന്നിടുന്നു. കിടത്തിച്ചികിത്സ തേടുന്ന രോഗികള്‍ക്ക് ഭക്ഷണമത്തെിക്കാന്‍ 2006ലാണ് അന്നദാന പദ്ധതി തുടങ്ങിയത്. പെരിയാര്‍ വനമേഖലയോട് ചേര്‍ന്ന ആദിവാസി കോളനികള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ ദിനംതോറും നിരവധി പേരാണ് ചികിത്സ തേടിയത്തെുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂനിറ്റ് ആരംഭിച്ച പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പ്രത്യേക കമ്മിറ്റിയും ഭക്ഷണം തയാറാക്കാനും രോഗികള്‍ക്കും ഒപ്പമുള്ളവര്‍ക്കും വിതരണം ചെയ്യാനും ആശുപത്രി വളപ്പില്‍ അന്നദാന ഭവനും ഉണ്ട്. അംഗങ്ങളുടെ ധനസഹായം ഉപയോഗിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പ്രസിഡന്‍റ് ഷിബു എം. തോമസ് പറഞ്ഞു. അട്ടപ്പള്ളത്തെ അസീസി സ്നേഹാശ്രമത്തിലെ അന്തേവാസികള്‍ക്ക് മാസന്തോറും ധനസഹായവും സംഘടന നല്‍കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story