Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 4:40 PM IST Updated On
date_range 13 Jun 2016 4:40 PM ISTമലയോര മേഖല കാറ്റടിച്ചാല്‍ ഇരുട്ടിലാകും
text_fieldsbookmark_border
തൊടുപുഴ: കാലവര്‍ഷം കനത്തതോടെ മലയോര ജില്ലയില്‍ വൈദ്യുതി വിരുന്നുകാരനായി. ജലവൈദ്യുതി പദ്ധതികളുടെ നാടും സംസ്ഥാനത്തിന്‍െറ ഊര്‍ജദാതാവുമായ ഇടുക്കിയുടെ പല മേഖലകളിലും മഴക്കാലമത്തെിയാല്‍ പിന്നെ വൈദ്യുതിയുടെ ഒളിച്ചുകളിയായി. അപ്രതീക്ഷിതമായി ഒരു പോക്കാണ്. പിന്നെ വന്നുകിട്ടാന്‍ നല്ലനേരം നോക്കണം. ചിലപ്പോള്‍ മണിക്കൂറുകള്‍, ചിലപ്പോള്‍ ദിവസങ്ങള്‍, മറ്റ് ചിലപ്പോള്‍ ആഴ്ചകള്‍ നീളും ആ കാത്തിരിപ്പ്. വൈദ്യുതി വിതരണവും വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളും ഒഴിവാക്കാന്‍ കാലവര്‍ഷം തുടങ്ങും മുമ്പ് മുന്നൊരുക്കങ്ങളെല്ലാം നടത്തിയെന്നാണ് വൈദ്യുതി ബോര്‍ഡ് അവകാശപ്പെടുന്നത്. എന്നാല്‍, കാറ്റടിച്ചാല്‍ വൈദ്യുതി പോകുന്ന അവസ്ഥയാണ് ജില്ലയുടെ പല ഭാഗങ്ങളിലും. മഴക്കാല ദുരന്തങ്ങളുടെ ഭീതിയില്‍ കഴിയുന്ന ഗ്രാമങ്ങളും മലയോര മേഖലകളും അപ്രതീക്ഷിതമായി പലപ്പോഴും ഇരുട്ടിലാകുന്നതോടെ ജനങ്ങളുടെ ആശങ്കയും ഇരട്ടിക്കുകയാണ്. ബോര്‍ഡ് അധികൃതരോട് എത്ര പരാതിപ്പെട്ടാലും പരിഹാരമില്ളെന്ന് ജനം പറയുന്നു. വൈദ്യുതിയില്ലാത്തതിന് കാറ്റിനെയും മഴയെയും പഴിക്കുന്ന ബോര്‍ഡ് അധികൃതര്‍ ഇത് രണ്ടുമില്ലാത്തപ്പോഴും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനെക്കുറിച്ച് ചോദിച്ചാല്‍ കൈമലര്‍ത്തും അല്ളെങ്കില്‍ സാങ്കേതികമായ കുറേ കാര്യങ്ങള്‍ നിരത്തും. തൊടുപുഴ നമ്പര്‍ ടു സെക്ഷന്‍ പരിധിയില്‍ വരുന്ന കിഴക്കന്‍ പ്രദേശങ്ങളില്‍ ഒരാഴ്ചയിലധികമായി വൈദ്യുതി കൃത്യമായി എത്തുന്നില്ല. മിക്കപ്പോഴും കാറ്റും കോളുമൊന്നുമില്ലാതിരിക്കെ പുലര്‍ച്ചെ മൂന്നരക്ക് ശേഷമാണ് വൈദ്യുതി നിലക്കുന്നത്. പിന്നീട് വരാന്‍ ഉച്ചയാകും. ചിലപ്പോള്‍ ഉച്ചകഴിഞ്ഞ് വീണ്ടും മണിക്കൂറുകളോളം വൈദ്യുതി ഉണ്ടാകില്ല. ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും ശാസ്താംപാറ, തെക്കുംഭാഗം, ഒളമറ്റം, മലങ്കര പ്രദേശങ്ങളിലും ഒരാഴ്ചയോളമായി ഇതാണ് സ്ഥിതി. മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണിയുടെയും ടച്ചിങ് ഒഴിവാക്കുന്നതിന്‍െറയും പേരിലായിരുന്നു മുടക്കം. ഇപ്പോള്‍ പഴി കാറ്റിനും മഴക്കുമായി എന്ന് മാത്രം. എന്തായാലും വൈദ്യുതി ഉള്ള സമയം വളരെ കുറവാണ്. അധികൃതരോട് ചോദിച്ചാല്‍ പറയുന്ന കാരണം ഫീഡര്‍ തകരാര്‍. ഉടന്‍ ശരിയാകും എന്ന മറുപടി കേട്ട് ജനം മടുത്തു. റബര്‍ തോട്ടങ്ങളുടെ നാടായ മുട്ടത്ത് വൈദ്യുതി ലൈനില്‍ മരക്കമ്പുകള്‍ വീണ് വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണ്. തകരാര്‍ പരിഹരിക്കാന്‍ മൂലമറ്റത്തെയോ തൊടുപുഴയിലെയോ സെക്ഷന്‍ ഓഫിസുകളില്‍നിന്ന് ജീവനക്കാര്‍ എത്തണമെന്നതിനാല്‍ വിതരണം പുന$സ്ഥാപിക്കാന്‍ ചിലപ്പോള്‍ മണിക്കൂറുകളെടുക്കും. മുട്ടത്ത് പുതിയ സെക്ഷന്‍ ഓഫിസ് എന്ന നിര്‍ദേശവും പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിത്തിരപുരം മേജര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മാങ്കുളം, കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളിലും പ്രശ്നം രൂക്ഷമാണ്. വൈദ്യുതി മുടങ്ങിയാല്‍ രണ്ടു ദിവസമൊക്കെ കഴിഞ്ഞാണ് വരിക. ഇവിടങ്ങളില്‍ തോട്ടങ്ങളിലൂടെയും വനപ്രദേശങ്ങളിലൂടെയുമാണ് വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത്. കാറ്റില്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണാണ് പലപ്പോഴും തകരാര്‍ സംഭവിക്കുന്നത്. വൈദ്യുതി വിതരണം ഭൂഗര്‍ഭ കേബ്ളുകള്‍ വഴിയാക്കി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. മൂന്നാര്‍ പഞ്ചായത്തില്‍ വൈദ്യുതി വിതരണം ഏറക്കുറെ പൂര്‍ണമായും ടാറ്റയുടെ നിയന്ത്രണത്തിലാണ്. അപ്രതീക്ഷിതമായി ലൈന്‍ ഓഫാക്കുന്നു എന്നതാണ് ഇവിടത്തുകാരുടെ പരാതി. ഒരു ദിവസം തന്നെ അഞ്ചും പത്തും തവണ ഇങ്ങനെ ഓഫ് ചെയ്യാറുണ്ടത്രേ. മാങ്കുളം, വട്ടവട പോലുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തിലെ തകരാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. അടിക്കടി വൈദ്യുതി മുടങ്ങുന്നത് മൂന്നാറിലെ ദുരന്ത നിവാരണ ഓഫിസിന്‍െറ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പൂര്‍ണമായി വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് നെടുങ്കണ്ടത്ത്. ലൈനിലെ തകരാറാണ് അധികൃതര്‍ പതിവായി പറയുന്ന കാരണം. പലപ്പോഴും മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ജനത്തെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. ഒടിഞ്ഞു വിഴുന്ന മരക്കമ്പുകളും ചരിഞ്ഞുനില്‍ക്കുന്ന വൈദ്യുതി തൂണുകളുമാണ് കട്ടപ്പന മേഖലയില്‍ വൈദ്യുതി തടസ്സത്തിനിടയാക്കുന്നത്. ഏലത്തോട്ടങ്ങളിലൂടെയും മരങ്ങള്‍ക്കിടയിലൂടെയുമാണ് ലൈനുകളില്‍ ഏറെയും കടന്നുപോകുന്നത്. ചെറിയൊരു കാറ്റടിച്ചാല്‍ ലൈനുകള്‍ കൂട്ടിയിടിച്ചു ഫ്യൂസ് പോകും. മരമാണ് വീഴുന്നതെങ്ങില്‍ മൂന്നു ദിവസത്തേക്ക് വൈദ്യുതി ഉണ്ടാവില്ല. റോഡരികിലെ മരങ്ങള്‍ കടപുഴകുമ്പോള്‍ പലപ്പോഴും അഞ്ചും എട്ടും പോസ്റ്റുകളാണ് നിലം പതിക്കുന്നത്. ഇവ പിന്നീട് പുന$സ്ഥാപിക്കാന്‍ ദിവസങ്ങള്‍ എടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story