Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്കൂള്‍ വളപ്പില്‍...

സ്കൂള്‍ വളപ്പില്‍ സ്വകാര്യ റിസോര്‍ട്ടുകളുടെ കക്കൂസ് മാലിന്യം

text_fields
bookmark_border
മൂന്നാര്‍: വിദ്യാര്‍ഥികള്‍ക്ക് ദുരിതം വിതച്ച് സ്കൂള്‍ വളപ്പില്‍ സ്വകാര്യ റിസോര്‍ട്ടുകളിലെ കക്കൂസ് മാലിന്യം. പഴയ മൂന്നാര്‍ ആംഗ്ളോ ലോവര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് മൂക്കുപൊത്തി ക്ളാസിലിരിക്കേണ്ട ഗതികേട്. പഴയ മൂന്നാര്‍ എ.എല്‍.പി സ്കൂളിന് എതിര്‍വശത്തുള്ള സ്വകാര്യ റിസോര്‍ട്ടുകളിലെ മാലിന്യമാണ് സ്കൂളിനും റിസോര്‍ട്ടിനും ഇടയിലെ കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ റോഡിനടിയിലെ കുഴലുകളിലൂടെ സ്കൂള്‍ മുറ്റത്തേക്ക് പടരുന്നത്. സ്കൂള്‍ കോമ്പൗണ്ടിനടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടി ആരംഭിച്ചതോടെ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story