Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅരമനപ്പാറ–മുട്ടുകാട്...

അരമനപ്പാറ–മുട്ടുകാട് റോഡ് മണ്ണിടിച്ചില്‍ ഭീഷണിയില്‍

text_fields
bookmark_border
രാജാക്കാട്: രാജകുമാരി, ചിന്നക്കനാല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരമനപ്പാറ-കൊങ്ങിണിസിറ്റി-മുട്ടുകാട് റോഡ് മണ്ണിടിച്ചില്‍ ഭീഷണിയില്‍. പാത നിര്‍മിച്ചപ്പോള്‍ കയറ്റം കുറക്കാന്‍ വന്‍തോതില്‍ മണ്ണ് നീക്കിയിരുന്നു. ഇതുമൂലം പല ഭാഗങ്ങളിലും വന്‍ തിട്ടകള്‍ രൂപപ്പെട്ടു. മണ്ണ് നീക്കിയെങ്കിലും ഈ ഭാഗങ്ങളിലെ പാറകള്‍ പൊട്ടിച്ചുമാറ്റിയില്ല. വനം വകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ മരങ്ങളും നീക്കിയില്ല. ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ടതോടെ പാറയും മരങ്ങളും എപ്പോള്‍ വേണമെങ്കിലും റോഡിലേക്ക് ഇളകി വീഴാവുന്ന അവസ്ഥയിലാണ്. കടുംതൂക്കായ പ്രദേശമായതിനാലും മണ്ണിന് ഉറപ്പ് കുറവായതിനാലും പ്രദേശത്ത് മിക്ക റോഡുകളിലും മണ്ണിടിച്ചിലും ഗതാഗതതടസ്സവും പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story