Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2016 3:46 PM IST Updated On
date_range 7 Jun 2016 3:46 PM ISTതൊടുപുഴയിലെ കുരുക്കഴിക്കാന്‍ ഉപദേശക സമിതി
text_fieldsbookmark_border
തൊടുപുഴ: മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ മങ്ങാട്ടുകവല മുനിസിപ്പല്‍ സ്റ്റാന്‍ഡിലത്തെി നഗരത്തിലൂടെ കോതായിക്കുന്ന് സ്റ്റാന്‍ഡിലത്തൊന്‍ ഗതാഗത ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. മുന്‍കാല ഉപദേശക സമിതി യോഗങ്ങളില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. തിങ്കളാഴ്ച പി.ജെ. ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഗതാഗത ഉപദേശക സമിതി യോഗത്തിലാണ് പരിഷ്കാരം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസുകള്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍നിന്ന് നാലുവരിപ്പാതയിലൂടെ മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡിലത്തെും. തുടര്‍ന്ന് മാര്‍ക്കറ്റ് റോഡിലൂടെ പുളിമൂട്ടില്‍ ജങ്ഷനിലത്തെി സിവില്‍ സ്റ്റേഷന്‍െറ മുന്‍വശത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കാഞ്ഞിരമറ്റം ബൈപാസിലൂടെ മൂപ്പില്‍ക്കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ സ്റ്റാന്‍ഡിലത്തെും. വെങ്ങല്ലൂര്‍ നാലുവരിപ്പാത ജങ്ഷനിലും അല്‍-അസ്ഹര്‍ കോളജ് ജങ്ഷനിലും ബസ്സ്റ്റോപ്പുകള്‍ അനുവദിക്കും. കുമാരമംഗലം ഭാഗത്തുനിന്നുള്ള ബസുകള്‍ നിലവിലെ സ്ഥിതി തുടരാനും തീരുമാനമായി. കൂടാതെ വൈക്കം, കൂത്താട്ടുകുളം, പാലാ, മണക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ മങ്ങാട്ടുകല സ്റ്റാന്‍ഡില്‍നിന്ന് ഓപറേറ്റ് ചെയ്യും. ഈ ബസുകള്‍ മങ്ങാട്ടുകവലയില്‍നിന്ന് മാര്‍ക്കറ്റ് റോഡിലൂടെ പുളിമൂട്ടില്‍ ജങ്ഷനിലത്തെി പൊലീസ് സ്റ്റേഷന്‍െറ മുന്നിലൂടെ പഴയംപാലം കടന്ന് ഗാന്ധി സ്ക്വയറിലത്തെി മത്സ്യമാര്‍ക്കറ്റ് റോഡ് (വഴിത്തല ഭാസ്കരന്‍ റോഡ്) വഴി കോതായിക്കുന്ന് സ്റ്റാന്‍ഡിലത്തെണം. നിലവില്‍ മത്സ്യ മാര്‍ക്കറ്റ് റോഡിന്‍െറ ഇരുവശത്തും വഴിയോര കച്ചവടം വ്യാപകമായ സാഹചര്യത്തില്‍ ഇവ ഒഴിപ്പിച്ച ശേഷം ബസുകള്‍ കടത്തിവിടാനാണ് തീരുമാനം. മര്‍ച്ചന്‍റ് അസോസിയേഷന്‍െറ സഹകരണത്തോടെ കച്ചവടക്കാരെ ഒഴിപ്പിച്ച് രണ്ടു ദിവസത്തിനുള്ളില്‍ വൈക്കം, കൂത്താട്ടുകുളം, പാലാ, മണക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ ഇതു വഴി കടത്തിവിടുമെന്നും ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അറിയിച്ചു. എന്നാല്‍, പുതിയ തീരുമാനം നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കാനെ ഇടയാക്കൂവെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ ബസുകള്‍ നഗരത്തില്‍ അധികമായി കറങ്ങാനിടയാകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഗതാഗത പരിഷ്കാരം ജനങ്ങള്‍ക്ക് അസൗകര്യമാകുന്ന തരത്തില്‍ നടപ്പാക്കില്ളെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. അടുത്ത 25ന് ചേരുന്ന യോഗത്തില്‍ മറ്റു കാര്യങ്ങളില്‍ തീരുമാനം എടുക്കും. നിലവില്‍ എടുത്ത തീരുമാനത്തില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തുമെന്നും എം.എല്‍.എ അറിയിച്ചു. മൂലമറ്റം, ഈരാറ്റുപേട്ട തുടങ്ങിയ ഭാഗങ്ങളില്‍നിന്നും ഉടുമ്പന്നൂര്‍ റൂട്ടില്‍നിന്നും എത്തുന്ന ബസുകള്‍ തല്‍സ്ഥിതി തുടരാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story