Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2016 6:07 PM IST Updated On
date_range 27 July 2016 6:07 PM ISTറോഡില്‍ കണ്ണ് തെറ്റിയാല്‍ പിടികൂടാന്‍ ‘മൂന്നാം കണ്ണ് ’
text_fieldsbookmark_border
തൊടുപുഴ: ഗതാഗതനിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ പദ്ധതി ‘തേര്‍ഡ് ഐ’ ഇടുക്കിയിലും നിരീക്ഷണം ആരംഭിച്ചു. ഗതാഗത നിയമം ലംഘിക്കുന്നവരെയും വാഹനത്തെയും കണ്ടത്തെുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനങ്ങളുടെ സഹകരത്തോടെ മോട്ടോര്‍ വാഹന വകുപ്പ് പദ്ധതി നടപ്പാക്കും. പദ്ധതി ആരംഭിച്ച് ഒരാഴ്ചക്കുള്ളില്‍ അമ്പതോളം കേസുകള്‍ തേര്‍ഡ് ഐ മുഖേന കണ്ടത്തെി പിഴ ഈടാക്കി. പ്രശ്നക്കാരെ അതിവേഗം കണ്ടത്തെി നടപടി സ്വീകരിക്കാന്‍ കഴിയുമെന്നതാണ് നേട്ടം. ഇടുക്കിയില്‍ പദ്ധതിയുടെ നടത്തിപ്പിനായി മേട്ടോര്‍ വാഹന വകുപ്പിന് ഇരുപതോളം കാമറകള്‍ കൈമാറി. മഫ്തിയിലടക്കമുള്ള ഉദ്യോഗസ്ഥര്‍ നിയമലംഘനം കണ്ടത്തൊന്‍ നിലയുറപ്പിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് അടക്കം കാമറയില്‍ പകര്‍ത്തിയശേഷം മോട്ടോര്‍ വാഹന വകുപ്പിന്‍െറ സോഫ്റ്റ് വെയര്‍ വഴി വിവരങ്ങള്‍ കണ്ടത്തെി കേസെടുക്കും. തുടര്‍ന്ന് അവരവരുടെ വീടുകളിലേക്ക് ഇവ അയക്കും. ജനങ്ങള്‍ക്കും തേര്‍ഡ് ഐയിലൂടെ ഗതാഗത നിയമലംഘകരെ പിടികൂടാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോകളും വീഡിയോയും പകര്‍ത്തി അധികാരികള്‍ക്ക് കൈമാറാം. ലംഘനം നടന്നോയെന്നത് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അധികൃതര്‍ നിയമനടപടി സ്വീകരിക്കും. ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്ര, യാത്രക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, ഫാന്‍സി നമ്പര്‍പ്ളേറ്റുകള്‍, വിദ്യാര്‍ഥികളെ കുത്തിനിറച്ചുപോകുന്ന വാഹനങ്ങള്‍, അനധികൃത സര്‍ക്കാര്‍ ബോര്‍ഡുകളും ലൈറ്റുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍, എമര്‍ജന്‍സി ഡോറുകള്‍ തടസ്സപ്പെടുത്തുന്ന ബസുകള്‍, നോ പാര്‍ക്കിങ് പ്രദേശത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍, സിഗരറ്റ് വലിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍, അപകടകരമായ വിധത്തില്‍ മുന്നിലും പിന്നിലും വശങ്ങളിലേക്കും ലോഡ് കയറ്റിപ്പോവുന്ന ലോറികള്‍, അപകടകരമായ രീതിയില്‍ റോഡിന്‍െറ മധ്യഭാഗത്തില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ബസുകള്‍ തുടങ്ങിയവയെല്ലാം കാമറയില്‍ പകര്‍ത്താം. തുടര്‍ന്ന് ഇടുക്കി മോട്ടോര്‍ വെഹിക്കല്‍ അധികൃതര്‍ക്ക് അയച്ചുനല്‍കാം. KLO6@keralamvd.gov.in എന്ന മെയിലേക്ക് ചിത്രങ്ങള്‍ അയക്കണം. ഇവക്കൊപ്പം തീയതി സ്ഥലം, സമയം, അയക്കുന്ന ആളിന്‍െറ പേര്, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, സ്ഥാപനത്തിന്‍െറ പേര് എന്നിവയും ഇ-മെയിലില്‍ ഉള്‍പ്പെടുത്തണം. റോഡപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മറ്റ് ജില്ലകളില്‍ പരീക്ഷിച്ച തേര്‍ഡ് ഐ സംവിധാനം ഇടുക്കിയിലും എത്തുന്നത്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്‍െറ വാട്സ്ആപ് നമ്പറിലേക്ക് ഫോട്ടോയെടുത്ത് നല്‍കുന്ന സംവിധാനവും ചില ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഇടുക്കിയില്‍ ഇത് എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story