Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 5:10 PM IST Updated On
date_range 24 July 2016 5:10 PM ISTമോഷണം പോയ വെള്ളിക്കിരീടം ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു
text_fieldsbookmark_border
വണ്ടിപ്പെരിയാര്‍: ഏലപ്പാറ ക്ഷേത്രത്തില്‍നിന്ന് മോഷണം പോയ വെള്ളിക്കിരീടം പൊലീസ് കണ്ടെടുത്തു. മുണ്ടക്കയത്തെ ജ്വല്ലറിയില്‍നിന്നാണ് അരക്കിലോ വരുന്ന കിരീടം കണ്ടെടുത്തത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ക്ഷേത്രങ്ങളിലും വീടുകളിലും മോഷണം നടത്തിയ ഏലപ്പാറ കോഴിക്കാനം രണ്ടാം ഡിവിഷനില്‍ താമസക്കാരനായ ബിനു (35) ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് പിടിയിലായിരുന്നു. മോഷണമുതല്‍ മുണ്ടക്കയത്ത് വിറ്റതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഉരുക്കിയ നിലയില്‍ കിരീടം കണ്ടെടുത്തത്. പാമ്പനാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പാമ്പനാര്‍ സ്വദേശി മുരുകനെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഏലപ്പാറ, ബോണാമി, ഹെലിബറിയ, വാഗമണ്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍നിന്ന് സ്വര്‍ണവും വെള്ളിപ്പാത്രങ്ങളും മോഷ്ടിച്ചതായി ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പീരുമേട് സി.ഐ ഷിബുകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story