Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 5:09 PM IST Updated On
date_range 24 July 2016 5:09 PM ISTമൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സെന്‍ററില്‍നിന്ന് മുഴുവന്‍ കുട്ടികളും മടങ്ങി
text_fieldsbookmark_border
മൂന്നാര്‍: സര്‍ക്കാര്‍ കോടികള്‍ മുടക്കിയ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സെന്‍ററില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വെള്ളമില്ലാതായതോടെ പരിശീലനത്തിനത്തെിയ മുഴുവന്‍ കുട്ടികളും മടങ്ങി. വിവിധ ജില്ലകളില്‍നിന്ന് 14 കുട്ടികളാണ് പഴയമൂന്നാറിലെ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കീഴിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് സെന്‍ററില്‍ പരിശീലനം നടത്തിയത്. രാവിലെയും വൈകീട്ടും പരിശീലനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ അന്തിയുറങ്ങുന്നത് അവിടെ തന്നെയാണ്. വേനലില്‍ കടുത്ത കുടിവെള്ളക്ഷാമം നേരിട്ട കേന്ദ്രത്തില്‍ കനത്ത മഴയത്തെിയത് ആശ്വാസമായിരുന്നു. മഴവെള്ളം ശേഖരിച്ചാണ്് കുട്ടികള്‍ പ്രാഥമിക ആവശ്യങ്ങളും പാചകവും നടത്തിയിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മൂന്നാറില്‍ മഴ നിലച്ചതോടെ കുട്ടികള്‍ക്ക് ദുരിതം കൂട്ടിനത്തെുകയായിരുന്നു. സമീപത്തെ മുതിരപ്പുഴയാര്‍ ആയിരുന്നു പിന്നെ ആശ്രയം. മാലിന്യം നിറഞ്ഞൊഴുകി അടിയൊഴുക്ക് ശക്തമായ മുതിരപ്പുഴയാറിലെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതു കുട്ടികളുടെ ആരോഗ്യത്തിനു ഭീഷണിയായി. പരിശീലനം പൂര്‍ത്തിയാക്കിയശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് പനിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ഇതേതുടര്‍ന്ന് മാതാപിതാക്കളത്തെി അഞ്ചുപേരുടെ ടി.സി വാങ്ങി മറ്റിടങ്ങളിലേക്കു പോയി. മഴയില്‍ സെന്‍ററിന്‍െറ മേല്‍ക്കൂരയടക്കമുള്ളവ നശിച്ചിരുനു. കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് നടപടിയുണ്ടായില്ല. ഇതോടെ, മറ്റു കുട്ടികളെയും മാതാപിതാക്കള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story