Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right‘കുബേര’ അവസാനിച്ചെന്ന്...

‘കുബേര’ അവസാനിച്ചെന്ന് പൊലീസ്; പരാതിക്കാരന്‍ കോടതിയില്‍

text_fields
bookmark_border
രാജകുമാരി: ഓപറേഷന്‍ കുബേര നടപടി അവസാനിച്ചതോടെ ജില്ലയില്‍ ബ്ളേഡ് മാഫിയ ചുവടുറപ്പിക്കുന്നു. രാജകുമാരി കജനാപ്പാറയില്‍ പലിശക്കാരന്‍െറ ഭീഷണിയെ തുടര്‍ന്ന് തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കര്‍ഷകന്‍ കോടതിയെ സമീപിച്ചത്. മണ്ണാറുകുടിയില്‍ സുബ്രഹ്മണ്യനാണ് കൊള്ളപ്പലിശ സംഘം ഗുണ്ടകളുമായി വീട്ടിലത്തെി ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് കോടതിയില്‍ പരാതി നല്‍കിയത്. ഓപറേഷന്‍ കുബേര നടപടി അവസാനിപ്പിച്ചെന്നു പരാതിയുമായി എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതിനത്തെുടര്‍ന്നാണ് അടിമാലി കോടതിയെ സമീപിച്ചതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. 2010ല്‍ വീട് നിര്‍മിക്കാന്‍ തമിഴ്നാട് സ്വദേശിയായ പലിശക്കാരനില്‍നിന്ന് സുബ്രഹ്മണ്യന്‍ ഒന്നരലക്ഷം രൂപ വായ്പ വാങ്ങി. മുതലും പലിശയും ചേര്‍ത്ത് രണ്ടു ലക്ഷത്തിലധികം രൂപ തിരികെ നല്‍കി. 50,000 രൂപ കൂടി പലിശയിനത്തില്‍ ആവശ്യപ്പെട്ട് ഇയാളെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. ഈടായി നല്‍കിയ സ്ഥലത്തിന്‍െറ ആധാരം പലിശസംഘം മടക്കിക്കൊടുത്തില്ളെന്നും പരാതിയില്‍ പറയുന്നു. സുബ്രഹ്മണ്യന്‍െറ അയല്‍വാസിയായ സാക്ഷി മന്ദയ്യനെ ഒരു സംഘമാളുകള്‍ കഴിഞ്ഞദിവസം കജനാപ്പാറയില്‍ ആക്രമിച്ചു പരിക്കേല്‍പിച്ചു. ഇയാള്‍ മന്ദയ്യന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story