Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 5:09 PM IST Updated On
date_range 24 July 2016 5:09 PM ISTഹര്‍ത്താല്‍: ജില്ലാ ആസ്ഥാനത്ത് പൂര്‍ണം; തോട്ടം മേഖലയില്‍ ഭാഗികം
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി. എഫ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം. ജില്ലാ ആസ്ഥാനത്തും ഹൈറേഞ്ചിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തോട്ടം മേഖലയിലും തൊടുപുഴയടക്കം ലോറേഞ്ച് മേഖലകളിലും ഭാഗികമായിരുന്നു. കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. തൊടുപുഴ നഗരത്തിന്‍െറ പലഭാഗത്തും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ഗാന്ധി സ്ക്വയറില്‍ പ്രവര്‍ത്തകര്‍ തടഞ്ഞ വാഹനം പൊലീസ് കടത്തിവിടാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. തുറന്ന ചില വ്യാപാരസ്ഥാപനങ്ങള്‍ ബലമായി അടപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളും ഇരുചക്രമടക്കം സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. തൊടുപുഴയില്‍നിന്ന് എറണാകുളം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളെല്ലാം സര്‍വിസ് നടത്തിയതായി അധികൃതര്‍ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഇടുക്കി കലക്ടറേറ്റില്‍ 20 ശതമാനം പേര്‍ മാത്രമാണ് ജോലിക്കത്തെിയത്. 141 ജീവനക്കാരില്‍ 29 പേര്‍ ജോലിക്ക് ഹാജരായി. തൊടുപുഴ താലൂക്ക് ഓഫിസില്‍ ആകെയുള്ള 94 ജീവനക്കാരില്‍ 39 പേര്‍ ജോലിക്കത്തെി. തൊടുപുഴ സബ് ട്രഷറിയില്‍ 15 ജീവനക്കാരില്‍ നാലുപേരും താലൂക്ക് സപൈ്ള ഓഫിസില്‍ 17 ജീവനക്കാരില്‍ അഞ്ചുപേരുമാണ് ജോലിക്ക് ഹാജരായത്. ഹര്‍ത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. രാജീവ്ഭവന് മുന്നില്‍നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, ജോഷി ജേക്കബ്, സി.പി. മാത്യു, എന്‍.ഐ. ബെന്നി, എം.എ. കരീം, വി.ഇ. താജുദ്ദീന്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, കെ.വി. സിദ്ധാര്‍ഥന്‍, ടി.എല്‍. അക്ബര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പ്രകടനം നടന്നു. ഹൈറേഞ്ചില്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളൊന്നും ഓടിയില്ല. കട്ടപ്പന വില്‍പന നികുതി ഓഫിസ് ബലമായി അടപ്പിച്ചു. ജില്ലാ പി.എസ്.സി ഓഫിസിലെ 45 ജീവനക്കാരില്‍ ഏഴുപേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. കട്ടപ്പന നഗരസഭയില്‍ 16 ജീവനക്കാരില്‍ എട്ടുപേര്‍ ഹാജരായി. ജില്ലാ എംപ്ളേ്ളായ്മെന്‍റ് ഓഫിസിലും ഡി.ഇ.ഒ ഓഫിസിലും ഹാജര്‍നില കുറവായിരുന്നു. തോട്ടം മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലിക്കത്തെി. ഫാക്ടറികളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. വണ്ടിപ്പെരിയാര്‍ മേഖലയില്‍ വിനോദസഞ്ചാരികളുമായത്തെിയ വാഹനങ്ങളും ചരക്കു വാഹനങ്ങളും തടസ്സമില്ലാതെ ഓടി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പലഭാഗത്തും പൊലീസ് നിലയുറപ്പിച്ചിരുന്നു. മൂന്നാറിലത്തെിയ വിനോദസഞ്ചാരികള്‍ ഹര്‍ത്താലില്‍ വലഞ്ഞു. വിദേശികളടക്കമുള്ളവരത്തെിയ വാഹനങ്ങള്‍ തടഞ്ഞിട്ടു. എന്നാല്‍, ഇരവികുളം ദേശീയോദ്യാനം അടപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. മാസങ്ങള്‍ക്ക് മുമ്പ് മൂന്നാറിലെ റിസോര്‍ട്ടുകളില്‍ മുറികള്‍ ബുക് ചെയ്തത്തെിയ വിദേശികളടക്കം സഞ്ചാരികള്‍ ഇതോടെ പ്രതിസന്ധിയിലായി. നൂറുകണക്കിന് വാഹനങ്ങളാണ് സന്ദര്‍ശകരുമായി ശനിയാഴ്ച മൂന്നാറിലത്തെിയത്. മുമ്പ് നടന്ന പല ഹര്‍ത്താലിലും പത്തുമിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട ശേഷം കടത്തിവിട്ടിരുന്നെങ്കില്‍ ഇത്തവണ അറിബികളടക്കമുള്ളവരെ മടക്കിയയച്ചു. എന്നാല്‍, രാജമലയിലത്തെിയവര്‍ക്ക് വനപാലകര്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി. നെടുങ്കണ്ടം മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. വാഹനങ്ങള്‍ തടയാനുള്ള ശ്രമം പൊലീസ് ഇടപെട്ട് ഒഴിവാക്കി. നെടുങ്കണ്ടം, തൂക്കുപാലം, മുണ്ടിയെരുമ, ഉടുമ്പന്‍ചോല, കമ്പംമെട്ട്, കൂട്ടാര്‍, പാമ്പാടുംപാറ, പാറത്തോട്, ചെമ്മണ്ണാര്‍ മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story