Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയില്‍ കഞ്ചാവ്...

ഇടുക്കിയില്‍ കഞ്ചാവ് കൃഷി; എക്സൈസ് അന്വേഷണം ഊര്‍ജിതം

text_fields
bookmark_border
തൊടുപുഴ: ഇടുക്കിയില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന കമീഷണറുടെ വെളിപ്പെടുത്തലിന് പിന്നാലെ എക്സൈസ് സംഘം ജില്ലയിലുടനീളം കര്‍ശന പരിശോധന ആരംഭിച്ചു. രണ്ടുദിവസം ജില്ലയില്‍ സന്ദര്‍ശനം നടത്തിയ എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ഇടുക്കിയില്‍ കഞ്ചാവ് തോട്ടങ്ങളുണ്ടെന്നും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും പരസ്യമായി പറഞ്ഞിരുന്നു. എക്സൈസ് കമീഷണറുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം പരിശോധന ആരംഭിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ.എ. നെല്‍സണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കഞ്ചാവിന്‍െറ ഉപയോഗവും വില്‍പനയും വന്‍തോതില്‍ വര്‍ധിച്ചിട്ടും ജില്ലയില്‍ പിടിയിലാകുന്നവരുടെ എണ്ണം കൂടിയിട്ടും തുടരന്വേഷണം ഉണ്ടാകുന്നില്ളെന്നും വന്‍ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ളെന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെ, കമീഷണറുടെ വെളിപ്പെടുത്തല്‍ ജില്ലയിലെ എക്സൈസ് അധികൃതര്‍ക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കമീഷണര്‍ നടത്തിയ യോഗത്തിലാണ് കഞ്ചാവുവേട്ട ശക്തമാക്കണമെന്ന നിര്‍ദേശം നല്‍കിയത്. പുറംലോകവുമായി ഏറെ അടുത്തുകിടക്കുന്ന മേഖലകളില്‍ കഞ്ചാവ് കൃഷിയില്ളെങ്കിലും ഉള്‍ഗ്രാമപ്രദേശങ്ങള്‍ക്ക് സമീപമുള്ള വനമേഖലകളില്‍ കൃഷിയുണ്ടെന്ന നിഗമനത്തിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍. അടുത്തിടെ ജില്ലയില്‍ പല പ്രദേശങ്ങളിലും വ്യാപകപരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ളെന്നാണ് അറിയുന്നത്. ജോലിക്കായി ഇതരസംസ്ഥാനങ്ങളിലേക്ക് പോയ യുവാക്കളില്‍ നിരവധിപേര്‍ കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് ഒഡിഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളില്‍ ഉണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് കണ്ടത്തെിയിരുന്നു. ആറുമാസം ഇതരസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ ലക്ഷക്കണക്കിന് രൂപയുമായി മടങ്ങിയത്തെി ആര്‍ഭാടജീവിതം നയിച്ചശേഷം വീണ്ടും മടങ്ങുന്ന സ്ഥിതിയാണ്. ഹൈറേഞ്ചിലെ ചില മേഖലകള്‍ കേന്ദ്രീകരിച്ചുള്ളവരാണ് വ്യാപകമായി കഞ്ചാവ് കൃഷിയിടങ്ങളില്‍ എത്തുന്നത്. കഞ്ചാവ് കൃഷിക്കായി യുവാക്കളെ എത്തിക്കാന്‍ ചില ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കമീഷണറുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് എക്സൈസ് വിഭാഗം രഹസ്യ നിരീക്ഷണം ശക്തമാക്കിയതായും ഡെപ്യൂട്ടി കമീഷണര്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story