Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലിയില്‍ 3.33...

അടിമാലിയില്‍ 3.33 കോടിയുടെ റോഡ് നിര്‍മാണത്തിന് ഭരണാനുമതി

text_fields
bookmark_border
അടിമാലി: ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷന് കീഴില്‍ 3.33 കോടിയുടെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ഡിവിഷന്‍ അംഗം ഇന്‍ഫന്‍റ് തോമസ് അറിയിച്ചു. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞകാലങ്ങളില്‍ ഏറെ ജനകീയസമരങ്ങള്‍ നടന്ന ഇരുനൂറേക്കര്‍-മെഴുകുംചാല്‍ റോഡ് ഉള്‍പ്പെടെ അടിമാലി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലെ 12 റോഡുകളുടെ പുനര്‍നിര്‍മാണത്തിനാണ് തുക അനുവദിച്ചത്. ഇരുനൂറേക്കര്‍-മെഴുകുംചാല്‍ റോഡിന് 80 ലക്ഷവും കൂമ്പന്‍പാറ- ഇരുനൂറേക്കര്‍ റോഡിന് 50 ലക്ഷവുമാണ് അനുവദിച്ചത്. നോര്‍ത് ശല്യാംപാറ, സൗത് ശല്യാംപാറ (30 ലക്ഷം), കുത്തുപാറ സിറ്റി -ശല്യാംപാറ (20 ലക്ഷം), ചാറ്റുപാറ-ചിറ്റായംപടി (10 ലക്ഷം), അടിമാലി-ചിന്നപ്പാറക്കുടി എസ്.ടി കോളനി റോഡ് (പത്ത് ലക്ഷം), കല്ലാര്‍കുട്ടി-നായിക്കുന്ന്-മാന്‍കടവ് (40 ലക്ഷം), വടക്കേ ആയിരമേക്കര്‍-നായിക്കുന്ന് -ഓടക്കാസിറ്റി (30 ലക്ഷം), നായിക്കുന്ന്-മാന്‍കടവ് (20 ലക്ഷം), മുതുവാന്‍കുടി-സ്കൂള്‍പടി-ചതുരംഗപ്പാറ-ചെങ്കുളം എസ്.സി കോളനി (20 ലക്ഷം), പക്കായിപ്പടി-ഫയര്‍ സ്റ്റേഷന്‍-കൂമ്പന്‍പാറ (13 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. മാര്‍ച്ച് 31നുമുമ്പ് നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കും വിധമാണ് ടെന്‍ഡര്‍ നടപടി ക്രമീകരിച്ചിട്ടുള്ളതെന്നും ഇന്‍ഫന്‍റ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story