Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഞ്ചായത്ത്...

പഞ്ചായത്ത് അംഗത്തിന്‍െറ വീട്ടില്‍ മോഷണം; 55,000 രൂപ നഷ്ടപ്പെട്ടു

text_fields
bookmark_border
തൊടുപുഴ: പഞ്ചായത്ത് അംഗത്തിന്‍െറ വീട്ടില്‍നിന്ന് അരലക്ഷത്തിലധികം രൂപയുടെ മോഷണം. വീട്ടിനുള്ളിലെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 55,000 രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഉടുമ്പന്നൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമായ ശാസ്താംകുന്നേല്‍ ജോണ്‍സന്‍െറ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ജോണ്‍സണും കുടുംബവും പള്ളി പെരുന്നാളിനുപോയി രാത്രിയില്‍ മടങ്ങിവരുന്നതിനിടെയാണ് മോഷണം. വൈകീട്ട് നാലിനും രാത്രി ഒമ്പതിനും ഇടക്കാണ് മോഷണം നടന്നത്. പഴയ വീട് പുതുക്കി നിര്‍മിക്കുന്നതുമൂലം താല്‍ക്കാലിക കതകാണ് ഉണ്ടായിരുന്നത്. ഇത് പൊളിച്ചുമാറ്റി അകത്ത് കടന്ന കള്ളന്‍ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മേശയുടെ സമീപത്ത് തക്കോല്‍വെച്ചിരുന്നു. ഇതുപയോഗിച്ചാണ് മേശ തുറന്നത്. കോണ്‍ട്രാക്റായ സഹോദരന്‍ സിജുവിന്‍െറ പണവും വീട് പണിക്കായി സൂക്ഷിച്ചിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. ഇടുക്കി ഡോഗ് സ്ക്വാഡ്, ഫിംഗര്‍പ്രിന്‍റ് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് വീടിന്‍െറ പുറകുവശത്തുകൂടി 300 മീറ്റര്‍ അകലത്തില്‍വരെയത്തെി. കാളിയാര്‍ സി. ഐ, കരിമണ്ണൂര്‍ എസ്. ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story