Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഴയ പാലത്തിന്‍െറ...

പഴയ പാലത്തിന്‍െറ നടപ്പാത അറ്റകുറ്റപ്പണി ആരംഭിച്ചു

text_fields
bookmark_border
തൊടുപുഴ: തൊടുപുഴ പഴയ പാലത്തിനോടനുബന്ധിച്ച് തുരുമ്പെടുത്ത് അപകടാവസ്ഥയിലായ നടപ്പാലത്തിന്‍െറ അറ്റകുറ്റപ്പണി ആരംഭിച്ചു. 10 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്. കൈവരികളും നടപ്പാതകളിലും തുരുമ്പെടുത്ത നിലയിലാണ്. ഇത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരുന്നു. ആയിരക്കണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന നടപ്പാലത്തിന്‍െറ ഇരുമ്പുതൂണും ഗര്‍ഡറുകളുമെല്ലാം തുരുമ്പെടുത്തത് ‘മാധ്യമം’ ചൂണ്ടിക്കാട്ടിയിരുന്നു. 1962ലാണ് ഇപ്പോള്‍ കാണുന്ന തൊടുപുഴ പഴയപാലം കോണ്‍ക്രീറ്റ് ചെയ്തത്. അതിന് മുമ്പ് തടിപ്പാലമായിരുന്ന ു. ഇടുക്കി പദ്ധതിക്കായി പണ്ട് യന്ത്രസാമഗ്രികള്‍ കൊണ്ടുപോകാനാണ് പുളിക്കല്‍ പാലം എന്നറിയപ്പെടുന്ന തടിപ്പാലം കോണ്‍ക്രീറ്റ് ചെയ്തത്. തിരുവിതാംകൂര്‍ രാജഭരണകാലത്ത് സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് പാലത്തിന്‍െറ മൂന്ന് തൂണുകള്‍ നിര്‍മിച്ചത്. 54വര്‍ഷം പിന്നിട്ട പാലത്തിന്‍െറ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കണമെന്ന ആവശ്യവും പല കോണുകളില്‍നിന്ന് ഉയരുന്നു. അന്ന് 50 വര്‍ഷത്തെ ഉപയോഗം മുന്നില്‍കണ്ടാണ് പാലം നിര്‍മിച്ചത്. അരനൂറ്റാണ്ട് പിന്നിട്ടതും തൊടുപുഴ പാലത്തിന് ഏതാണ്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതുമായ മൂവാറ്റുപുഴ പഴയപാലത്തിന് സമീപത്ത് സമാന്തരമായി പുതിയ പാലം നിര്‍മിച്ചു. എന്നാല്‍, തൊടുപുഴ പാലത്തിന്‍െറ ബലക്ഷയത്തെക്കുറിച്ച് സംശയം ഉയരുന്നതല്ലാതെ ഒരു പരിശോധനകളും നടന്നിട്ടുമില്ല. വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിനുപകരം കൂടുതല്‍ വീതിയില്‍ മറ്റൊരു പാലം ബദലായി നിര്‍മിച്ചാല്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കഴിയും.
Show Full Article
TAGS:LOCAL NEWS 
Next Story