Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുമളി പോസ്റ്റ് ഓഫിസ്...

കുമളി പോസ്റ്റ് ഓഫിസ് അടുത്തമാസം ആദ്യം പ്രവര്‍ത്തനസജ്ജമാകും

text_fields
bookmark_border
കുമളി: അറ്റകുറ്റപ്പണിയുടെ പേരില്‍ എട്ടു മാസത്തിലധികമായി അടച്ചിട്ടിരിക്കുന്ന കുമളി ടൗണിലെ പോസ്റ്റ് ഓഫിസ് ഫെബ്രുവരി ആദ്യവാരം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കുമെന്ന് തപാല്‍ വകുപ്പ് ഡയറക്ടര്‍ രാമമൂര്‍ത്തി ‘മാധ്യമ’ത്തോട് പറഞ്ഞു. പോസ്റ്റ് ഓഫിസിന്‍െറ അവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങിയതിനെ തുടര്‍ന്ന് തപാല്‍ വകുപ്പിന്‍െറ ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിലാണ് എട്ടു മാസമായി കുമളി പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ ഇലക്ട്രിക് ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. തപാല്‍ വകുപ്പിന്‍െറ കീഴില്‍ എ.ടി.എം കൗണ്ടറോടുകൂടിയാണ് പോസ്റ്റ് ഓഫിസ് നവീകരണ ജോലികള്‍ക്കുശേഷം ഫെബ്രുവരി ആദ്യം പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കുമളി ടൗണിലെ പോസ്റ്റ് ഓഫിസ് കെട്ടിടം ബഹുനില മന്ദിരമാക്കി നിര്‍മിക്കുന്നതിനുള്ള ആലോചന നടന്നുവരുന്നതായും രാമമൂര്‍ത്തി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story