Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാലിമുളകിന്‍െറ വില...

മാലിമുളകിന്‍െറ വില ഉയര്‍ന്നു; കര്‍ഷകരുടെ പ്രതീക്ഷയും ഉയരത്തില്‍

text_fields
bookmark_border
കട്ടപ്പന: ഹൈറേഞ്ചിലെ മാലിമുളക് കര്‍ഷകര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രതീക്ഷ നല്‍കി മുളക് വില കിലോക്ക് 135 രൂപയിലത്തെി. കിലോക്ക് 75 രൂപയിലധികം വില കിട്ടിയാല്‍ കൃഷി വലിയ ലാഭമാണ്. ഹൈറേഞ്ചില്‍ 200ലധികം മാലി മുളക് കര്‍ഷകരുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന വില വര്‍ധന തുടരുമെന്നും ജനുവരി അവസാനത്തോടെ വില കിലോക്ക് 160ല്‍ കൂടുതലാകുമെന്നുമാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്. മാലി മുളകിന്‍െറ സീസണ്‍ കഴിയാറായതാണ് വില ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്. ഒരുമാസം മുമ്പ് വില കിലോക്ക് 140 രൂപയില്‍വരെ എത്തിയിരുന്നു. പിന്നീട് കുറഞ്ഞ് 100 രൂപയില്‍ എത്തിയശേഷം വീണ്ടും വില ഉയരുകയായിരുന്നു. നല്ല എരിവും വലുപ്പവുമുള്ള മുളകിനാണ് മാര്‍ക്കറ്റില്‍ പ്രിയം. മാലിദ്വീപിലെ ജനങ്ങളുടെ ആഹാരക്രമത്തില്‍ മാലിമുളകിന് നിര്‍ണായക സ്ഥാനമുണ്ട്. അതുകൊണ്ട് ഹൈറേഞ്ചില്‍ ഉല്‍പാദിപ്പിക്കുന്ന മുളകില്‍ ഭൂരിഭാഗവും മാലിയിലേക്ക് കയറ്റുമതി നടത്തുകയാണ്. അവശേഷിക്കുന്ന മുളക് കേരളത്തിലെ മാര്‍ക്കറ്റില്‍ വിറ്റഴിക്കും. മാലിദ്വീപിലെ മാര്‍ക്കറ്റില്‍ കിലോക്ക് 400 രൂപ വരെ ചില സമയങ്ങളില്‍ മുളക് വില ഉയരാറുണ്ട്. ഉത്സവ സീസണിലും നോമ്പുകാലത്തും വില കൂടുക സാധാരണമാണ്. കേരളത്തില്‍ 135 രൂപ വിലയുള്ളപ്പോള്‍ മാലിദ്വീപില്‍ കിലോക്ക് 250 മുതല്‍ 300വരെ ഗുണനിലവാരം അനുസരിച്ച് വില ഉയരും. സാധാരണ ജൂണില്‍ നടുന്ന മാലിമുളക് ചെടികള്‍ സെപ്റ്റംബറോടെ പുഷ്പിച്ച് ആദായമെടുക്കാവുന്ന സ്ഥിതിയിലത്തെും. ഒരു ചെടിയില്‍നിന്ന് കുറഞ്ഞത് രണ്ടു വര്‍ഷംവരെ ആദായം കിട്ടും. വേനല്‍ കാലത്ത് നനച്ചുകൊടുത്താല്‍ നല്ല വിളവുകിട്ടും. വില വര്‍ധന മാലിമുളക് ഇടവിളയായി കൃഷി ചെയ്ത കര്‍ഷകര്‍ക്കും നല്ല ലാഭമുണ്ടാക്കി കൊടുക്കും. ഈ വില നീണ്ടാല്‍ കൂടുതല്‍ കര്‍ഷകര്‍ ഈ മേഖലയിലേക്ക് തിരിയാനും ഇടയാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story