Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമേലുദ്യോഗസ്ഥന്‍...

മേലുദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപണം

text_fields
bookmark_border
മൂന്നാര്‍: മേലുദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കെ.ഡി.എച്ച്.പി കമ്പനിയിലെ തൊഴിലാളി പ്രതിഷേധ സൂചകമായി ഓഫിസ് പടിക്കല്‍ ഒറ്റയാള്‍ പോരാട്ടം നടത്തി. കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷന്‍ സ്വദേശി ഈശ്വര ഉടയാര്‍ (52) ആണ് വ്യാഴാഴ്ച 11ഓടെ കമ്പനി ഓഫിസ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ജോലിയുമായി ബന്ധപ്പെട്ട് ഫീല്‍ഡ് അസി. മാനേജറുമായി സംസാരിക്കുന്നതിനിടെ മാനേജര്‍ ക്ഷുഭിതനാകുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവത്രെ. തുടര്‍ന്ന് കോണ്‍ഗ്രസ് കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു. ഐ.ആര്‍ ഡിപാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതോടെ പ്രതിഷേധം പിന്‍വലിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story