Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2016 7:34 PM IST Updated On
date_range 22 Dec 2016 7:34 PM ISTഇടുക്കി വില്ളേജിലെ പട്ടയ നടപടികള്‍ അവതാളത്തില്‍
text_fieldsbookmark_border
ചെറുതോണി: ഇടുക്കി വില്ളേജിലെ പട്ടയ നടപടികള്‍ അവതാളത്തില്‍. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം ആയിരത്തോളം കര്‍ഷകര്‍ക്കാണ് ഇവിടെ പട്ടയം കിട്ടാക്കനിയായത്. വനഭൂമി കുടിയേറ്റ ക്രമീകരിക്കല്‍ പ്രകാരം ഇടുക്കി വില്ളേജിലെ അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാന്‍ 2010ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് ഇടുക്കി വില്ളേജില്‍ 2761 പേര്‍ അപേക്ഷ നല്‍കി. ലഭിച്ച അപേക്ഷ ലാന്‍ഡ് അസൈന്‍മെന്‍റ് ഓഫിസിലത്തെിച്ച് നമ്പര്‍വണ്‍ രജിസ്റ്ററില്‍ ഡാറ്റ എന്‍ട്രി നടത്തിയാലേ അപേക്ഷ പൂര്‍ണമാകൂ. എന്നാല്‍, ലഭിച്ച 2761 അപേക്ഷയില്‍ 1754 അപേക്ഷകള്‍ മാത്രമേ ലാന്‍ഡ് അസൈമെന്‍റ് ഓഫിസില്‍ എത്തിയുള്ളൂ. ബാക്കി 1007 അപേക്ഷകള്‍ വില്ളേജ് ഓഫിസില്‍നിന്ന് കാണാതായി. 2010 ഡിസംബര്‍ 30ന് അപേക്ഷയുടെ കാലാവധി കഴിയുകയും ചെയ്തു. പിന്നീട് കണ്ടത്തെിയ 1007 അപേക്ഷകള്‍ 2012ല്‍ ലാന്‍ഡ് അസൈന്‍മെന്‍റ് ഓഫിസില്‍ എത്തിച്ചെങ്കിലും നമ്പര്‍വണ്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇത് സംബന്ധിച്ച് തഹസില്‍ദാര്‍ ലാന്‍ഡ് അസൈന്‍മെന്‍റ് ഓഫിസര്‍ക്ക് കത്തയച്ചിരുന്നു. സമയം കഴിഞ്ഞ് ഓഫിസിലത്തെിച്ച അപേക്ഷകള്‍ നമ്പര്‍വണ്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കഴിയില്ളെന്നും പ്രത്യേകം സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലേ അപേക്ഷ പരിഗണിക്കാന്‍ കഴിയൂവെന്നും കമീഷണര്‍ അറിയിച്ചു. ഇതോടെ 1007 അപേക്ഷകള്‍ കെട്ടുകളാക്കി ഓഫിസിലെ അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ അപേക്ഷ നല്‍കിയ 1754ല്‍പെട്ടവരില്‍ പലര്‍ക്കും പട്ടയം ലഭിച്ചു. പലരുടെയും സ്ഥലം അളന്ന് പട്ടയം ലഭിക്കാനുള്ള നടപടി പൂര്‍ത്തിയാകുകയും ചെയ്തു. ഇതേതുടര്‍ന്ന് അപേക്ഷ നല്‍കിയെങ്കിലും പട്ടയം ലഭിക്കാത്തവര്‍ ഓഫിസിലത്തെി ബഹളംവെച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ 1007 അപേക്ഷകള്‍ ഉപേക്ഷിച്ച നിലയില്‍ ഓഫിസില്‍നിന്ന് കണ്ടത്തെി. സര്‍ക്കാറിന്‍െറ പ്രത്യേക ഉത്തരവിറങ്ങാതെ നമ്പര്‍ വണ്‍ രജിസ്റ്ററില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ളെന്നും ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചു. ഓഫിസിലത്തെിയ നൂറോളം പേര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇവരുടെ അപേക്ഷകള്‍ ഫയലുകളില്‍ കണ്ടത്തെി. ഇവരുടെ സ്ഥലം ദേവികുളം സര്‍വേ ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥരത്തെി സര്‍വേ നടത്തി. എന്നാല്‍, അപേക്ഷകള്‍ നമ്പര്‍വണ്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിനാല്‍ സര്‍വേക്ക് നിയമസാധുതയില്ളെന്ന് മേലുദ്യോഗസ്ഥര്‍ പറയുന്നു. ഇടുക്കി വില്ളേജിലെ ജോയന്‍റ് വെരിഫിക്കേഷന്‍ നമ്പറില്‍ കുളമാവ്, മൂലമറ്റം തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് പട്ടയം നല്‍കിയതായും പരാതിയുണ്ട്. പട്ടയം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ പല ഉദ്യോഗസ്ഥരുടെയും ജോലി പോകുകയും പലരും ജയിലാകുകയും ചെയ്യും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രണ്ടുതവണ റവന്യൂ മന്ത്രി ഇടുക്കിയിലത്തെി പട്ടയ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഒരു തീരുമാനവും എടുത്തില്ല. ഇടുക്കി വില്ളേജിലെ 1007 അപേക്ഷകള്‍ സംബന്ധിച്ചുള്ള നിവേദനത്തിനും പരിഹരിക്കാമെന്ന് മാത്രമേ വകുപ്പ് മന്ത്രി പറഞ്ഞിട്ടുള്ളൂ. പട്ടയം സംബന്ധിച്ചുള്ള ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ പല ഉദ്യോഗസ്ഥരുടെയും പേരില്‍ നടപടിയെടുക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് സര്‍ക്കാര്‍ കര്‍ഷകരെ വട്ടംകറക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story