Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാണാതായ വീട്ടമ്മ...

കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടു; പാസ്​റ്ററടക്കം രണ്ടുപേർ കസ്​റ്റഡിയിൽ

text_fields
bookmark_border
അടിമാലി: ഒരുമാസത്തിലേറെയായി വീട്ടിൽനിന്ന് കാണാതായ യുവതിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതായി വിവരം. സംഭവവുമായി ബന്ധപ്പെട്ട് മലയാളി പാസ്​റ്ററടക്കം രണ്ടുപേരെ തമിഴ്നാട്ടിൽനിന്ന് പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഇടുക്കി ഉപ്പുതറ സ്വദേശി സലിൻ, തമിഴ്നാട് ഉത്തമപാളയം സ്വദേശി ജയിംസ്​ എന്നിവരെയാണ് അടിമാലി സർക്കിൾ ഇൻസ്​പെക്ടർ കെ.എ. യൂനുസിെൻറ നേതൃത്വത്തിൽ കസ്​റ്റഡിയിലെടുത്തത്. ഇടുക്കി വെള്ളത്തൂവൽ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽവരുന്ന പണിക്കൻകുടി തിങ്കൾക്കാട് സ്വദേശി സാലുവിനെയാണ് (42) കഴിഞ്ഞമാസം മൂന്ന് മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ വെള്ളത്തൂവൽ പൊലീസ്​ കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം സംസ്​ഥാന അതിർത്തിയായ ഇരച്ചിൽപാലം ജലാശയത്തിൽ ഉപേക്ഷിച്ചതായി കസ്​റ്റഡിയിലുള്ളവർ പൊലീസിനോട് സമ്മതിച്ചു. ഇതിെൻറ അടിസ്​ഥാനത്തിൽ വെള്ളിയാഴ്ച തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. എ.ഡി.ജി.പി അടക്കം ഉന്നത ഉദ്യോഗസ്​ഥർ ജില്ലയിലെത്തി അന്വേഷണം വിലയിരുത്തും. വിശദ അന്വേഷണത്തിനുശേഷമേ അറസ്​റ്റ് രേഖപ്പെടുത്തൂവെന്ന് പൊലീസ്​ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story