Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്ഷേത്രത്തില്‍...

ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമത്തിനത്തെിയ മൂവര്‍സംഘം പിടിയില്‍

text_fields
bookmark_border
മൂന്നാര്‍: മൂന്നാര്‍ മുരുകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമത്തിനത്തെിയ മൂവര്‍സംഘത്തെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ കോളനി സ്വദേശികളായ മാരിമുത്തു (19), വിജയ് (19), മണികണ്ഠന്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഞായറാഴ്ച പൂലര്‍ച്ചെ രണ്ടിനാണ് മാരിമുത്തുവും സംഘവും ക്ഷേത്രത്തില്‍ മോഷണത്തിനത്തെിയത്. ഓട്ടോയിലത്തെിയ സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സുരക്ഷാ ജീവനക്കാരന്‍ കണ്ടതോടെ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരന്‍ പൊലീസിനെ വിവരമറിയിച്ചതോടെ വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒരുവര്‍ഷം മുമ്പും മൂന്നാര്‍ മുരുകന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. വെള്ളിയങ്കി, ശൂലം തുടങ്ങിയ അഞ്ചുകിലോ വെള്ളിപാത്രങ്ങളാണ് മോഷ്ടിച്ചത്. ചോദ്യംചെയ്യലില്‍ പ്രതികള്‍തന്നെയാണ് അന്ന് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story