Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരിമ്പന്‍...

കരിമ്പന്‍ ബസ്സ്റ്റാന്‍ഡില്‍ അനധികൃത പാര്‍ക്കിങ്

text_fields
bookmark_border
ചെറുതോണി: ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ കയറിയിറങ്ങുന്നതുമൂലം കരിമ്പന്‍ ബസ്സ്റ്റാന്‍ഡില്‍ അപകടസാധ്യതയേറി. സ്റ്റാന്‍ഡില്‍ വരുന്ന ബസുകള്‍ ഇടതുവശത്തുകൂടി കയറി സ്റ്റാന്‍ഡിന്‍െറ പിന്നിലൂടെ വലതുവശം വഴി പോകത്തക്ക രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, സ്റ്റാന്‍ഡിന്‍െറ പിന്നില്‍ രാവിലെ ബൈക്കുകളും മറ്റ് വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനാല്‍ ബസുകള്‍ക്ക് കയറിയിറങ്ങാന്‍ കഴിയുന്നില്ല. ഒരാഴ്ച മുമ്പ് ഇടതുവശത്തിലൂടെ കയറിവന്ന ബസ് റോഡിന് കുറുകെ വെച്ചിരുന്ന ബൈക്കില്‍ ഇടിച്ചെങ്കിലും അപകടത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍െറ അധീനതയിലുള്ളതാണ് ബസ് സ്റ്റാന്‍ഡ്. നിയന്ത്രിക്കാന്‍ ആളില്ലാത്തതുമൂലം വാഹനങ്ങള്‍ തോന്നിയതുപോലെയാണ് കയറിയിറങ്ങുന്നത്. ഇതുമൂലം യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. കയറിയിറങ്ങാന്‍ കഴിയാതെവന്നതോടെ ബസുകള്‍ സ്റ്റാന്‍ഡിന്‍െറ തലങ്ങും വിലങ്ങും റോഡിലുമായി നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയില്ളെങ്കില്‍ ഇവ കൂട്ടിയിടിച്ച് വന്‍ ദുരന്തമുണ്ടാകുമെന്ന് വ്യാപാരികളും നാട്ടുകാരും മുന്നറിയിപ്പ് നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story