Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓട്ടോയില്‍ കറങ്ങി...

ഓട്ടോയില്‍ കറങ്ങി വാഴക്കുല മോഷണം: രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
രാജകുമാരി: രാത്രി ഓട്ടോയില്‍ കറങ്ങിനടന്ന് വാഴക്കുലകള്‍ മോഷ്ടിക്കുന്ന രണ്ടുപേരെ ശാന്തമ്പാറ പൊലീസ് പിടികൂടി. കരുണാപുരം, കോട്ടക്കപ്പറത്ത് വീട്ടില്‍ സെബിന്‍ (23), തണ്ണിപ്പാറ, കണിച്ചുകുളത്ത് വീട്ടില്‍ ബിബിന്‍ (23) എന്നിവരെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നോടെ ഉടുമ്പന്‍ചോലയില്‍ പട്രോളിങ് നടത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശാന്തമ്പാറ എസ്.ഐ പി.എസ്. സുബ്രഹ്മണ്യന്‍, എ.എസ്.ഐ ഷാജി വര്‍ഗീസ്, സി.പി.ഒമാരായ ഓമനക്കുട്ടന്‍, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് ഓട്ടോയും മോഷ്ടിച്ച വാഴക്കുലകളും സഹിതം പ്രതികളെ കസ്റ്റഡിയിലെടുത്തത്. അര്‍ധരാത്രിക്കുശേഷം ഓട്ടോയില്‍ സഞ്ചരിക്കുന്ന ഇരുവരും കൃഷിയിടങ്ങളില്‍നിന്ന് വാഴക്കുലകള്‍ വെട്ടിക്കൊണ്ടുപോയി പിറ്റേന്ന് ചന്തയില്‍ വില്‍ക്കുകയാണ് പതിവ്. രാജാക്കാട്, വെള്ളത്തൂവല്‍, ശാന്തമ്പാറ മേഖലകളില്‍നിന്ന് നിരവധിതവണ ഇത്തരത്തില്‍ മോഷണം നടത്തിയതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംശയം തോന്നാതിരിക്കാന്‍ ഒരു കൃഷിയിടത്തില്‍നിന്ന് ഒന്നോ രണ്ടോ വാഴക്കുലകള്‍ മാത്രമാണ് മോഷ്ടിക്കുക. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story