Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2016 7:59 PM IST Updated On
date_range 9 Aug 2016 7:59 PM ISTതൊടുപുഴ നഗരസഭ: അഴിമതി ആരോപണവുമായി ഭരണകക്ഷി അംഗം കുത്തിയിരുന്നു
text_fieldsbookmark_border
തൊടുപുഴ: ഭരണകക്ഷി അംഗത്തിന്‍െറ അഴിമതി ആരോപണവും കുത്തിയിരിപ്പ് സമരവും നഗരസഭാ കൗണ്‍സിലില്‍ ബഹളത്തിനിടയാക്കി. വിജിലന്‍സ് അന്വേഷണം നടത്താമെന്ന ചെയര്‍പേഴ്സന്‍െറ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ബഹളം മൂലം അജണ്ടകള്‍ പരിഗണിക്കാന്‍ വൈകിയതിനാല്‍ കൗണ്‍സില്‍ യോഗം ഉപേക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോഴാണ് നാടകീയ രംഗങ്ങള്‍ക്കു വേദിയായത്. മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് 20ാം വാര്‍ഡിലെ യു.ഡി.എഫ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ് നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അജണ്ടകള്‍ പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഗുരുതര ആരോപണങ്ങളുമായി ഷാഹുല്‍ ഹമീദ് പ്രതിഷേധവുമായി രംഗത്തത്തെി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മൂന്ന് ദിവസം മുമ്പാണ് മുതലിയാര്‍ മഠത്തിലും കീരികോടും മിനിഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍, നാലു മാസം മാത്രമാണ് ഇവ പ്രവര്‍ത്തിച്ചത്. പലതവണ കൗണ്‍സിലിലും ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. ലൈറ്റ് സ്ഥാപിച്ചതില്‍ വന്‍ ക്രമക്കേട് നടന്നതിനാലാണ് ഇത്രയും പെട്ടെന്ന് കേടായതെന്ന് അദ്ദേഹം ആരോപിച്ചു. 2,20,000 രൂപ ചെലവുവരുന്ന പദ്ധതിക്ക് 50,000 രൂപപോലും ചെലവഴിച്ചിട്ടില്ളെന്ന് സംശയിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ മുതലിയാര്‍ മഠത്തിലെ മിനിഹൈമാസ്റ്റ് ലൈറ്റിലെ ബള്‍ബ് മാറിയിട്ടതായി പറയുന്നു. പക്ഷേ, പഴയ ബള്‍ബാണ് ഇട്ടതെന്ന് സംശയമുണ്ട്. വൈസ് ചെയര്‍മാനോടും ഉദ്യോഗസ്ഥരോടും കരാറുകാരനെപ്പറ്റി ചോദിച്ചാല്‍ പലരുടെ പേരുകളാണ് പറയുന്നത്. ഫോണ്‍ നമ്പര്‍ തരാന്‍പോലും തയാറാകുന്നില്ല. വൈസ് ചെയര്‍മാനും ഉദ്യോഗസ്ഥരും വന്‍കിട മുതലാളിമാര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഷാഹുല്‍ ഹമീദ് ആരോപിച്ചു. ആദ്യഘട്ടത്തില്‍ ഷാഹുല്‍ ഹമീദും ഭരണകക്ഷി അംഗങ്ങളും തമ്മിലായിരുന്നു തര്‍ക്കം. പിന്നീട് ബി.ജെ.പി-എല്‍.ഡി.എഫ് അംഗങ്ങള്‍ ഷാഹുല്‍ ഹമീദിന് പിന്തുണയുമായത്തെി. അഴിമതിക്ക് കുട പിടിക്കുന്ന സമീപനമാണ് ചെയര്‍പേഴ്സന്‍േറതെന്ന് പ്രതിപക്ഷത്തെ ആര്‍. ഹരി ആരോപിച്ചു. സ്വന്തം കക്ഷിയിലെ അംഗം അഴിമതി ആരോപിക്കുമ്പോഴും മറച്ചുവെക്കാനാണ് ശ്രമമെന്നും ഹരി കുറ്റപ്പെടുത്തി. ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെ നഗരസഭയുടെ പല കാര്യങ്ങളും അവതാളത്തിലാണെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ പറഞ്ഞു. മുനിസിപ്പല്‍ മൈതാനിയില്‍ രാത്രിയായാല്‍ ഒരു ലൈറ്റ് പോലുമില്ളെന്നും നഗരസഭക്ക് പരസ്യദാതാക്കളോടാണ് താല്‍പര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈമാസ്റ്റ് ലൈറ്റ് ഇടപാടിലെ അഴിമതി ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുകൂട്ടരും ബഹളംവെച്ചു. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ വിജിലന്‍സ് അന്വേഷണം നടത്താമെന്ന് ഉറപ്പു നല്‍കി. എന്നാല്‍, ഹൈമാസ്റ്റ് ലൈറ്റുകളുടെ തകരാര്‍ സമയബന്ധിതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷാഹുല്‍ ഹമീദ് നഗരസഭാ സെക്രട്ടറിയുടെ ഓഫിസിന് മുന്നിലും അരമണിക്കൂറോളം കുത്തിയിരുന്നു. ഈ മാസം 15നകം ലൈറ്റുകള്‍ തെളിക്കാമെന്ന ഉറപ്പിലാണ് അദ്ദേഹം പിന്‍മാറിയത്. അജണ്ട വായിക്കാന്‍ അരമണിക്കൂറിലധികം വൈകിയതിനാല്‍ ചട്ടപ്രകാരം യോഗം കൂടാന്‍ കഴിയില്ളെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ബി.ജെ.പി അംഗങ്ങളുടെ എതിര്‍പ്പോടെ യോഗം ഉപേക്ഷിച്ചത്. പിന്നീട് നടന്ന വാട്ടര്‍ അതോറിറ്റി വര്‍ക്കിങ് ഗ്രൂപ് യോഗത്തില്‍നിന്ന് ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story