Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2016 7:52 PM IST Updated On
date_range 1 Aug 2016 7:52 PM ISTകര്‍ക്കടക വാവുബലി: ക്ഷേത്രങ്ങള്‍ ഒരുങ്ങി
text_fieldsbookmark_border
തൊടുപുഴ: കര്‍ക്കടക വാവുദിനമായ ചൊവ്വാഴ്ച പിതൃ ബലിതര്‍പ്പണത്തിന് ക്ഷേത്രങ്ങളില്‍ വിപുല സൗകര്യം ഏര്‍പ്പെടുത്തി. പടി.കോടിക്കുളം: തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി പുലര്‍ച്ചെ അഞ്ച് മുതല്‍ നടക്കും. കെ.എന്‍. രാമചന്ദ്രന്‍ ശാന്തി മുഖ്യ കാര്‍മികത്വം വഹിക്കും. അഞ്ചക്കുളം: മഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി നടക്കും. രാവിലെ ആറ് മുതല്‍ ക്ഷേത്രം ശാന്തിയുടെ കാര്‍മികത്വത്തില്‍ പിതൃതര്‍പ്പണത്തിന് സൗകര്യമുണ്ടായിരിക്കും. ഉടുമ്പന്നൂര്‍: ഇടമറുക് പാറേക്കാവ് ക്ഷേത്രത്തില്‍ രാവിലെ മുതല്‍ കര്‍ക്കടക വാവുബലി തര്‍പ്പണം ഉണ്ടായിരിക്കുമെന്ന് ദേവസ്വം മാനേജര്‍ എന്‍.വി. അനില്‍കുമാര്‍ അറിയിച്ചു. വണ്ണപ്പുറം: കാഞ്ഞിരക്കാട്ട് മഹാദേവ ക്ഷേത്ത്രില്‍ കര്‍ക്കടക വാവുബലി തര്‍പ്പണം രാവിലെ ആറ് മുതല്‍ നടക്കും. തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30ന് ബലിതര്‍പ്പണം ആരംഭിക്കും. കുമളി: ശ്രീദുര്‍ഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ പിതൃ നമസ്കാരവും പ്രത്യേക പൂജകളും ഉണ്ടാകും. കരിങ്കുന്നം: ശാസ്താംപാറ സുബ്രഹ്മണ്യ-ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ ആറ് മുതല്‍ ബലിതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശിവരാമന്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും. കാഞ്ഞാര്‍: മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വാവുബലിക്ക് വിപുല സൗകര്യം ഒരുക്കി. രാവിലെ 5.30ന് ബലിതര്‍പ്പണം ആരംഭിക്കും. മഹേശ് ശാന്തി മുഖ്യ കാര്‍മികത്വം വഹിക്കും. പരിയാരം: ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി രാവിലെ ഏഴിന് ആരംഭിക്കും. ബിജു ശാന്തി മുഖ്യ കാര്‍മികത്വം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story