Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാര്‍ ഫ്ളവര്‍...

മൂന്നാര്‍ ഫ്ളവര്‍ ഷോയില്‍ കാഴ്ചക്കാരുടെ തിരക്കേറി

text_fields
bookmark_border
മൂന്നാര്‍: മൂന്നാര്‍ ഫ്ളവര്‍ ഷോക്ക് സന്ദര്‍ശകരുടെ തിരക്കേറി. മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്സ് അസോസിയേഷന്‍െറയും ഹൈഡല്‍ ടൂറിസം വകുപ്പിന്‍െറയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഫ്ളവര്‍ ഷോ കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. പതിനായിരക്കണക്കിന് പേരാണ് അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ ഫ്ളവര്‍ഷോ കാണാനത്തെിയത്. തമിഴ്നാട്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വടക്കേ ഇന്ത്യയില്‍ നിന്നും സഞ്ചാരികള്‍ പുഷ്പസൗന്ദര്യം ആസ്വദിക്കാനത്തെി. അറുപതിനായിരത്തിലധികം ചെടികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാര്‍ ബ്ളോസം ഹൈഡല്‍ പാര്‍ക്കിലെ 16 ഏക്കര്‍ സ്ഥലത്താണ് പുഷ്പമേള. പുഷ്പങ്ങളുട പ്രദര്‍ശനം, ഫ്ളവര്‍ അറേഞ്ച്മെന്‍റ്, കമേഴ്സ്യല്‍ സ്റ്റാളുകള്‍, പ്രദര്‍ശന ശാലകള്‍, ഫുഡ് ഫെസ്റ്റിവല്‍ എന്നിവയുള്‍പ്പെടെ നടക്കുന്നു. വിദേശത്തുനിന്ന് എത്തിച്ചിട്ടുള്ള പൂക്കള്‍ മേളയുടെ ആകര്‍ഷണമാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാസന്ധ്യകളുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story