Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴയില്‍ 1635...

തൊടുപുഴയില്‍ 1635 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

text_fields
bookmark_border
തൊടുപുഴ: രണ്ട് കേസുകളിലായി തൊടുപുഴ പൊലീസ് 1635 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. തൊടുപുഴ എസ്.ഐ അരുണ്‍ നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് കേസുകളിലായി ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഏഴിന് മങ്ങാട്ടുകവലയില്‍നിന്ന് 1000 പായ്ക്കറ്റുകളാണ് കണ്ടത്തെിയത്. വില്‍പനക്കായി വാഹനത്തില്‍ കടത്തി കൊണ്ടുവരികയായിരുന്നു ഇത്. പൊലീസിന് സംശയം തോന്നാതിരിക്കാന്‍ വാഹനത്തിന്‍െറ മുന്‍സീറ്റില്‍ ഒരു സ്ത്രീയെ ഇരുത്തിയിരുന്നു. സലിം, മജീദ്, ലൈല എന്നിവരാണ് പിടിയിലായത്. രണ്ടാമത്തെ സംഭവത്തില്‍ വെങ്ങല്ലൂരിലെ കടയില്‍നിന്ന് 635 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ജബ്ബാര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story