Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2016 4:48 PM IST Updated On
date_range 21 April 2016 4:48 PM ISTഭക്തര്‍ക്കായി തേനി, ഇടുക്കി ജില്ലാ ഭരണകൂടങ്ങളുടെ വിപുല സജ്ജീകരണം
text_fieldsbookmark_border
കുമളി: ഏപ്രില്‍ 22ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനത്തെുന്ന ഭക്തര്‍ക്ക് തേനി, ഇടുക്കി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കം ഏര്‍പ്പെടുത്തി. ഭക്തര്‍ക്ക് വാട്ടര്‍ അതോറിറ്റി സര്‍ട്ടിഫൈ ചെയ്ത വെള്ളമായിരിക്കും വിതരണം ചെയ്യുക. സുരക്ഷിതമായ ഭക്ഷണ ലഭ്യത കുമളിയിലും പരിസരത്തും ഉറപ്പാക്കും. ഇവിടങ്ങളിലെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കടകള്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പരിശോധിക്കും. ഭക്തരെ കയറ്റി വാഹനങ്ങള്‍ പുറപ്പെടുന്ന കുമളി ബസ് സ്റ്റാന്‍ഡ് പോയന്‍റില്‍ അനൗണ്‍സ്മെന്‍റിനും ക്യൂ പാലിക്കുന്നതിനുമുള്ള നടപടിക്ക് കുമളി പഞ്ചായത്ത് നേതൃത്വം നല്‍കും. ടൗണില്‍ എത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണം, വേസ്റ്റ് നീക്കുന്ന പ്രവര്‍ത്തനം എന്നിവയും പഞ്ചായത്ത് ഏറ്റെടുത്ത് നടത്തും. കുടിവെള്ള വിതരണത്തിനാവശ്യമായ സ്റ്റീല്‍ ടംബ്ളറുകള്‍ ശുചിത്വ മിഷന്‍ നല്‍കും. മംഗളാദേവി ഉത്സവത്തിന്‍െറ അന്ന് കുമളി ദുര്‍ഗാദേവി അമ്പലത്തിലെ പ്രതിഷ്ഠാ ഉത്സവവും നടക്കുന്നതിനാല്‍ ടൗണില്‍ തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ വാഹനങ്ങള്‍ ടൗണിലിട്ട് തിരിക്കാന്‍ അനുവദിക്കില്ല. തമിഴ്നാട്ടില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സിംഗ്ള്‍ ലൈന്‍ ട്രാഫിക്കിനുള്ള നടപടിയും സ്വീകരിക്കും. തമിഴ്നാട്ടില്‍നിന്നത്തെുന്ന വാഹനങ്ങള്‍ തമിഴ്നാടിന്‍െറ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്യാനും തിരിക്കാനും തേനി കലക്ടര്‍ക്ക് കത്ത് നല്‍കും. ഉത്സവദിനത്തില്‍ ക്ഷേത്ര പരിസരത്ത് ബി.എസ്.എന്‍.എല്ലിന്‍െറ കവറേജ് ഉറപ്പാക്കും. ഉത്സവത്തോടനുബന്ധിച്ച് വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ആംപ്ളിഫയര്‍, ലൗഡ്സ്പീക്കര്‍ തുടങ്ങിയവ വനത്തില്‍ അനുവദിക്കില്ളെന്ന് കലക്ടര്‍ പറഞ്ഞു. മലയാളത്തിലോ തമിഴിലോ ഇംഗ്ളീഷിലോ ഉള്ള പരസ്യങ്ങള്‍ വനത്തില്‍ പ്രദര്‍ശിപ്പിക്കാനോ വിതരണം ചെയ്യാനോ അനുവദിക്കില്ല. വനത്തില്‍ സ്ഥാപിക്കുന്നത് നാഷനല്‍ ബാരിക്കേഡ് ആയതുകൊണ്ട് ഇവയില്‍ ചാരിനില്‍ക്കുന്നതോ ഊന്നല്‍ നല്‍കുന്നതോ അപകടമാണെന്ന വിവരം മലയാളം, തമിഴ്, ഇംഗ്ളീഷ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കും. ഭക്തരുമായി വരുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തി വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പിക്കുകയും ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുകയും ഓവര്‍ലോഡിങ് ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. ഓവര്‍ലോഡിങ് കണ്ടത്തെിയാല്‍ പിഴ ഈടാക്കാനുള്ള നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ പൊലീസും ആര്‍.ടി.ഒയും സംയുക്തമായി പ്രവര്‍ത്തിക്കും. പരിധിയില്‍ കവിഞ്ഞ ആളുകളെ കയറ്റുന്ന വാഹനങ്ങള്‍ കണ്ടത്തൊന്‍ വിഡിയോ കവറിങ് ഏര്‍പ്പെടുത്തും. ഇതിനുള്ള നടപടി റവന്യൂ വകുപ്പ് നേതൃത്വം നല്‍കും. തേനിയില്‍നിന്നുമത്തെുന്ന മെഡിക്കല്‍ ടീമിന് ആവശ്യമായ എല്ലാ സഹായവും വനംവകുപ്പ് ഏര്‍പ്പെടുത്തും. ആരോഗ്യവകുപ്പിന്‍േറത് കൂടാതെ ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിന്‍െറ ആംബുലന്‍സ് ക്ഷേത്ര പരിസരത്ത് ഉണ്ടാകുകയും മറ്റ് വാഹനങ്ങള്‍ കൊക്കരകണ്ടത്ത് ക്യാമ്പ് ചെയ്യുകയും ചെയ്യും. ഫയര്‍ ഫൈറ്റിങ്ങിന് മാത്രമായി ക്ഷേത്രപരിസരത്ത് വെള്ളം പ്രത്യേകം കരുതും. ഈ വെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. ഫയര്‍ ആന്‍ഡ് റസ്ക്യൂവുമായി ബന്ധപ്പെട്ട് പരിചയസമ്പന്നരായ ജീവനക്കാരെ ഉത്സവ ചുമതലകള്‍ക്കായി നിയമിക്കും. ആരോഗ്യവകുപ്പിന്‍െറ സേവനങ്ങള്‍ക്കായി വനംവകുപ്പ് ജനറേറ്റര്‍ പരിശോധനകള്‍ നടത്തിയശേഷം മലമുകളിലത്തെിക്കും. ഷാമിയാന രീതിയിലുള്ള ടെന്‍റുകള്‍ കാറ്റെടുക്കാത്ത രീതിയില്‍ തയാറാക്കും. ഉത്സവ ദിവസം രാവിലെ അഞ്ചു മുതല്‍ ജനങ്ങള്‍ക്ക് പ്രവേശം അനുവദിച്ചിട്ടുണ്ട്. മൂന്നിന് ശേഷം പ്രവേശം അനുവദിക്കില്ല. വൈകുന്നേരം അഞ്ചിന് എല്ലാവരും ക്ഷേത്രപരിസരം വിട്ടുപോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story