Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകനത്ത മഴയില്‍...

കനത്ത മഴയില്‍ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു

text_fields
bookmark_border
തൊടുപുഴ: കരിങ്കുന്നം പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയില്‍ ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നെല്ലാപാറക്കും കരിങ്കുന്നത്തിനും ഇടയില്‍ കുഴിമറ്റം വളവില്‍ മണ്ണെടുത്ത സ്ഥലത്ത് നിന്നിരുന്ന മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് റോഡിന് കുറുകെ വീണതോടെയാണ് തൊടുപുഴ -പാലാ റോഡിലൂടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടത്. തുടര്‍ന്ന് കരിങ്കുന്നം- നെല്ലാപാറ ബൈപാസിലൂടെ വാഹനം തിരിച്ചുവിട്ടു. പുറപ്പുഴയില്‍നിന്ന് എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് മാറ്റി ഗതാഗതം പുന$സ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story