Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2016 4:53 PM IST Updated On
date_range 11 April 2016 4:53 PM ISTഇടുക്കി താവളമാക്കി ക്രിമിനല്‍ സംഘങ്ങള്‍; പൊലീസ് നിരീക്ഷണം ശക്തമാക്കി
text_fieldsbookmark_border
തൊടുപുഴ: ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഇടുക്കിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ താവളമടിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ പൊലീസ് കര്‍ശന നിരോധവുമായി രംഗത്തത്തെിയിരിക്കുകയാണ്. അന്തര്‍സംസ്ഥാന ബന്ധമുള്ള സംഘങ്ങളുടെയടക്കം താവളമായി ജില്ലയിലെ പല കേന്ദ്രങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും ക്രിമിനല്‍സ്വഭാവമുള്ളവര്‍ തമ്പടിക്കുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി വിവരമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നത്തെി ജോലിചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖകളടക്കം പരിശോധിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നെടുങ്കണ്ടത്ത് ഒളിവില്‍ കഴിഞ്ഞ മാവോവാദിയെ പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇയാള്‍ രണ്ടുവര്‍ഷമായി നെടുങ്കണ്ടത്ത് ഒളിവില്‍ കഴിഞ്ഞിട്ടും പൊലീസിന് ഒരുസൂചനയും ലഭിച്ചില്ല. കള്ളനോട്ട്, മയക്കുമരുന്ന്, കഞ്ചാവ് കടത്ത്, വ്യാജമദ്യ നിര്‍മാണം തുടങ്ങിയ കേസുകളിലും വന്‍ സംഘങ്ങള്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. തമിഴ്നാടിന്‍െറ അതിര്‍ത്തി പ്രദേശമാണെന്നതും ചെക്പോസ്റ്റുകളുടെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാനുള്ള നാട്ടുവഴികള്‍ ധാരാളമുണ്ടെന്നതും തിരിച്ചടിയാണ്. രഹസ്യാന്വേഷണ വിഭാഗത്തിനോ പൊലീസിനോ ഇവരെ കണ്ടത്തെുക എളുപ്പവുമല്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തന്നെയാണ് ഇവരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കള്ളനോട്ട് കേസില്‍ നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളില്‍നിന്ന് നിരവധിപേര്‍ പിടിയിലായിട്ടുണ്ട്. കൂടാതെ കഞ്ചാവ്, ഹഷീഷ്, ഹാന്‍സ് തുടങ്ങി നിരോധിത ലഹരിപദാര്‍ഥങ്ങളും കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും വന്‍തോതില്‍ ഇടുക്കിയിലേക്കത്തെുന്നു. ഇടുക്കിയെ ഇടനാഴിയാക്കി കേരളത്തില്‍ ലഹരിവില്‍പന നടത്തുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സ്പെഷല്‍ ബ്രാഞ്ചിനും വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഇതര സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷിയുള്ളവരാണ്. അടുത്തിടെ ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. കാട്ടുവഴികളിലൂടെയും അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന വാഹനങ്ങളിലൂടെയും അധികൃതരുടെ കണ്ണുവെട്ടിച്ചാണ് വന്‍ ലഹരിക്കടത്ത് നടക്കുന്നത്. മൂന്നാര്‍, കുമളി എന്നിവിടങ്ങളില്‍ തമിഴ് സാന്നിധ്യവും ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണവും കൂടുതലാണ്. ഇവര്‍ക്കിടയില്‍ കള്ളനോട്ട് ചെലവഴിക്കുന്നവരാണ് കൂടുതലും. തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയില്‍ പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകസംഘവും പരിശോധനകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story