Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപകല്‍ കാട്ടുകൊമ്പന്‍...

പകല്‍ കാട്ടുകൊമ്പന്‍ എത്തിയത് സഞ്ചാരികളില്‍ കൗതുകമുണര്‍ത്തി

text_fields
bookmark_border
മൂന്നാര്‍: കൊച്ചി-ഉദുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിവാര എസ്റ്റേറ്റ് ഗ്രൗണ്ടില്‍ പകല്‍ എത്തിയ കാട്ടുകൊമ്പന്‍ കൗതുകമായി. വൈകീട്ട് അഞ്ചുമണിയോടെ എത്തിയ കൊമ്പന്‍ ഗ്രൗണ്ടിന് സമീപത്തെ തോടില്‍ നിലയുറപ്പിക്കുകയായിരുന്നു. അന്തര്‍ സംസ്ഥാന പാതയിലൂടെ കടന്നുപോയ വിനോദസഞ്ചാരികള്‍ വാഹനം നിര്‍ത്തി ആനക്കാഴ്ച ഏറെനേരംകണ്ട് ആസ്വദിച്ചു. ഒറ്റയാനായിരുന്നെങ്കിലും സൗഹൃദ അന്തരീഷം ഉണ്ടായിരുന്നതിനാല്‍ വിനോദസഞ്ചാരികളില്‍ ചിലര്‍ ആനയുടെ അടുത്തേക്ക് പോകുകയും മൊബൈല്‍ ഫോണിലൂടെയും കാമറകളിലൂടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story