Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2015 4:33 PM IST Updated On
date_range 29 Oct 2015 4:33 PM ISTമലയരയ എജുക്കേഷനല്‍ ട്രസ്റ്റ് നോളജ്സിറ്റി പ്രഖ്യാപിച്ചു
text_fieldsbookmark_border
തൊടുപുഴ: ഐക്യ മലയരയ മഹാസഭയുടെ നേതൃത്വത്തില്‍ മലയരയ എജുക്കേഷനല്‍ ട്രസ്റ്റ് ഇടുക്കിയില്‍ നോളജ്സിറ്റി ആരംഭിക്കുമെന്ന് മൂലമറ്റത്ത് നടന്ന സമ്മേളനത്തില്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. മൂന്നരക്കോടി രൂപ വിനിയോഗിച്ച് 365 ദിവസങ്ങള്‍ക്കുള്ളില്‍ മുണ്ടക്കയത്തിനടുത്ത് മുരിക്കുംവയലില്‍ അഞ്ച് നിലകളിലായി എന്‍ട്രന്‍സ് അക്കാദമി ആരംഭിച്ചതിനു പിന്നാലെയാണ് സഭ ഇടുക്കി ജില്ലയില്‍ നോളജ് സിറ്റി തുടങ്ങുന്നത്. ഒരേസമയം, 1000 വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമുള്ള എന്‍ട്രന്‍സ് അക്കാദമിയില്‍ വിപുലമായ ലൈബ്രറിയും മറ്റ് ഭൗതിക സാഹചര്യങ്ങളുമാണ് ഒരുക്കിയത്. ഐക്യ മലയരയ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍. ദിലീപ്കുമാര്‍ നോളജ്സിറ്റി പ്രഖ്യാപനംനടത്തി. സഭാ വൈസ് പ്രസിഡന്‍റ് കെ.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറര്‍ സുരേഷ് കൊട്ടാരം നോളജ്സിറ്റി ഫണ്ട് ഏറ്റുവാങ്ങി. വനിതാ സംഘടനാ പ്രസിഡന്‍റ് ബിജി രാജശേഖരന്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ ഡോ. വി.ആര്‍. രാജേഷ് വിഷയാവതരണം നടത്തി. ചര്‍ച്ചയില്‍ ശ്രീ അയ്യപ്പ ധര്‍മസംഘം ജനറല്‍ സെക്രട്ടറി കെ.എന്‍. പത്മനാഭന്‍, കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. സവിദ ഹരിദാസ്, ഇടുക്കി ഡി.എം.ഒ ഡോ. വിജയാംബിക രാധാകൃഷ്ണന്‍, മലയരയ യുവജന സംഘടനാ പ്രസിഡന്‍റ് സി.എം. മനീഷ്കുമാര്‍, വനിതാസംഘടനാ ജനറല്‍ സെക്രട്ടറി ഷൈലജ നാരായണന്‍, ഡോ. കെ.കെ. രാധാകൃഷ്ണന്‍, മഹാസഭ ട്രഷറര്‍ പി.ടി. രാജപ്പന്‍, സെക്രട്ടറി എം.എം. രാഘവന്‍, വൈസ് പ്രസിഡന്‍റ് സി.എന്‍. മധുസൂദനന്‍, കെ.എസ്. സുരേഷ്, ട്രൈബല്‍ വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ് വി.എസ്. ഷിബു എന്നിവര്‍ പങ്കെടുത്തു. പി.കെ. സജീവ് സ്വാഗതവും വിമല്‍ വേലായുധന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story