Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 3:20 PM IST Updated On
date_range 21 Oct 2015 3:20 PM ISTഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി സമരം ഭാഗികം
text_fieldsbookmark_border
തൊടുപുഴ: കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍െറ (സി.ഐ.ടി.യു) ആഹ്വാന പ്രകാരം നടന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇടുക്കി ജില്ലയില്‍ ഭാഗികമായിരുന്നു. മിക്ക ഇടങ്ങളിലും സമരം കാര്യമായി ബാധിച്ചില്ല. ആകെയുള്ള 198 സര്‍വിസുകളില്‍ 125 എണ്ണം സര്‍വിസ് നടത്തി. സമരം ഏറെ ബാധിച്ചത് കട്ടപ്പനയിലാണ്. ആകെയുള്ള 43 സര്‍വിസുകളില്‍ 10 എണ്ണം മാത്രമാണ് ഇവിടെനിന്ന് നടത്തിയത്. മറ്റൊരിടത്തും സമരം യാത്രക്കാരെ കാര്യമായി ബാധിച്ചില്ല. തൊടുപുഴയില്‍ സൂപ്പര്‍ ക്ളാസ് സര്‍വിസുകള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം സര്‍വിസുകളും ഡിപ്പോയില്‍നിന്ന് ഓപറേറ്റ് ചെയ്തു. തൊടുപുഴയില്‍ 66 ബസുകളില്‍ 46 എണ്ണവും മൂന്നാറില്‍ 32 ബസുകളില്‍ 27, കുമളിയില്‍നിന്ന് 33 ബസുകളില്‍ 28 എണ്ണവും സര്‍വിസ് നടത്തി. മൂലമറ്റം ഗാരിജില്‍നിന്ന് 24 സര്‍വിസുകളില്‍ 12 എണ്ണം അയച്ചു. തൊടുപുഴയില്‍ ഇടതുപക്ഷ യൂനിയനുകള്‍ നടത്തിയ സമരം പരാജയപ്പെട്ടതായി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രസ്താവിച്ചു. ഇന്നലെ നടത്തിയ സമരത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരത്തെ തൊഴിലാളികള്‍ പിന്തുണച്ചില്ല. പണിമുടക്ക് ആഹ്വാനം തൊഴിലാളികള്‍ തള്ളിക്കളഞ്ഞതായും ഐ.എന്‍.ടി.യു.സി നേതാക്കള്‍ ആരോപിച്ചു. മൂന്നാറില്‍ പണിമുടക്ക് ഭാഗികം മൂന്നാര്‍: എംപാനല്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുക, ഡി.എ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ സമരം ഭാഗികമായിരുന്നു. 32 ഷെഡ്യൂളുകളില്‍ 28 എണ്ണവും സാധാരണനിലയില്‍ സര്‍വിസ് നടത്തി. എല്ലാ യൂനിയനുകളിലുംപെട്ട ജീവനക്കാരും രാവിലെ സമരത്തെ അവഗണിച്ച് ജോലിക്കത്തെിയിരുന്നു. ജൊലിക്കത്തെിയ ജീവനക്കാര്‍ക്ക് സ്വാഗതം ആശംസിച്ച് ടി.ഡി.എഫിന്‍െറ ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story