Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:05 AM IST Updated On
date_range 7 Jan 2020 5:05 AM ISTദേശീയപാത കുരുതിക്കളമാകുന്നു
text_fieldsbookmark_border
കണ്ണൂക്കര ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു വടകര: ദേശീയപാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു. തിങ്കളാഴ്ച പുലര്‍ച്ച കണ്ണൂക്കരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. തൃശൂര്‍ ആമ്പല്ലൂര്‍ അളകപ്പാറ എക്കാട്ടില്ലത്ത് പത്മനാഭന്‍ നമ്പൂതിരി (55), ഭാര്യ അനിത (46), മകന്‍ ശ്രാവണ്‍ (22) എന്നിവരാണ് മരിച്ചത്. രാപ്പകലെന്നില്ലാതെ അപകടം പതിയിരിക്കുന്ന സ്ഥലമായി വടകര മേഖല മാറുകയാണ്. ഡ്രൈവിങ്ങിലെ അശ്രദ്ധയും അമിതവേഗവും റീടാറിങ്ങിലെ അപാകതയുമുള്‍പ്പെടെ അപകടത്തിന് കാരണമായി പറയുന്നു. രാത്രികാലങ്ങളില്‍ ലോറിയുള്‍പ്പെടെ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. ഒരു വര്‍ഷത്തിനിടെ 28 പേരുടെ ജീവനാണ് വടകര ദേശീയപാതയില്‍ പൊലിഞ്ഞത്. റീടാറിങ് നടത്തിയപ്പോള്‍ റോഡിൻെറ ഇരുവശങ്ങളിലും റോഡിന് സമാന്തരമായി മണ്ണിട്ട് ഉയര്‍ത്താത്ത സാഹചര്യത്തിലാണ് അപകടങ്ങള്‍ പെരുകുന്നതെന്ന് പറയുന്നു. റോഡരിക് കാടുപിടിച്ച് കിടക്കുന്നതും അപകട കാരണമാണ്. റേഷന്‍ അരി നല്‍കും വടകര: പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്ക് (വെള്ള കാര്‍ഡ്) ജനുവരി മാസത്തില്‍ 10 കിലോ അരി, 10.90 രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് രണ്ടുകിലോ മുതല്‍ മൂന്നുകിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിലും വൈദ്യുതീകരിച്ച വീടിന് 0.5 ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത കാര്‍ഡിന് നാലുലിറ്റര്‍ മണ്ണെണ്ണയും 40 രൂപ നിരക്കിലും വിതരണം ചെയ്യുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി. സജീവന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story