Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:03 AM IST Updated On
date_range 5 Jan 2020 5:03 AM ISTഊണ്‍വില വര്‍ധന; വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും
text_fieldsbookmark_border
വടകര: നഗരത്തിലെ ഹോട്ടലുകളില്‍ ഊണ്‍ വില കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് താലൂക്ക് വികസന സമിതിയോ ഗം ആവശ്യപ്പെട്ടു. 40 രൂപയില്‍നിന്ന് 50 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. വില കുറക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിവില്‍ സപ്ലൈസ്, ഫുഡ് സേഫ്റ്റി വിഭാഗം, ലീഗല്‍ മെട്രോളജി വകുപ്പ്, മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം, വികസന സമിതി അംഗങ്ങള്‍, വ്യാപാര സംഘടനകള്‍ എന്നിവരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്, തലശേരി പട്ടണങ്ങളില്‍ ഊണ്‍ വില 40 രൂപ മാത്രമാണെന്നിരിക്കെ ഒരു മാനദണ്ഡവും പാലിക്കാതെ ഉയര്‍ത്തിയ ഊണ്‍വില കുറക്കണമെന്ന് സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നേരത്തെ ഇക്കാര്യത്തില്‍ താലൂക്ക് ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായ അരയാക്കിതോട്, ഒവി തോട്, കോതി തോട് പരിസരവാസികളുടെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നത് നീണ്ടു പോകുന്നതില്‍ നാട്ടുകാര്‍ വികസന സമിതിയില്‍ പരാതിയുമായെത്തി. ഇക്കാര്യത്തില്‍ ഉടന്‍ യോഗം വിളിക്കുമെന്ന് തഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍ പറഞ്ഞു. ഒവി തോടിലേക്ക് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി നഗരസഭ ഹെല്‍ത്ത് വിഭാഗം അറിയിച്ചു. ദേശീയപാതയില്‍ അപകട മേഖലയായ വടക്കെ മുക്കാളി ജങ്ഷനില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് ദേശീയ പാത പൊതുമരാമത്ത് വിഭാഗം അധികൃതര്‍ വ്യക്തമാക്കി. നടക്കുതാഴ കനാലില്‍ വെള്ളം എത്തിക്കണമെന്നും ആവശ്യപ്പെട്ടു. സമിതി അംഗം പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല , പി.എം. അശോകന്‍, ബാബു ഒഞ്ചിയം, പി.എം. മുസ്തഫ എന്നിവര്‍ സംസാരിച്ചു. പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു എടച്ചേരി: പ്രഭാഷകനും എഴുത്തുകാരനുമായ പി. ശാദുലി രചിച്ച 'സ്വര്‍ഗീയ സുഗന്ധം', 'മൃതസഞ്ജീവനി' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കെ.എം. ഷാജി എം.എല്‍.എ പ്രകാശന കർമം നിര്‍വഹിച്ചു. മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍ അധ്യക്ഷതവഹിച്ചു. ബംഗ്ലത്ത് മുഹമ്മദ് പുസ്തകപരിചയം നടത്തി. എം.സി. നമ്പ്യാര്‍, എം.എ. മൗലവി , എം.പി. അബ്ദുഹിമാന്‍ മൗലവി, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷന്‍, എസ്.പി.എം. തങ്ങള്‍, പി.കെ. ദാമോദരന്‍, ഇ.എ. റഹ്മാന്‍, വയലോളി അബ്ദുല്ല, കെ.പി. ദാമോദരന്‍ , സി.കെ. നാസര്‍, കെ.എം. സമീര്‍, നസീര്‍ വളയം, കെ.കെ. നവാസ്, എന്‍.കെ. ഇബ്രാഹീം, സി.വി. മൊയ്തീന്‍, ടി.കെ. അഹമ്മദ്, യു.പി. മൂസ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story