Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:03 AM IST Updated On
date_range 5 Jan 2020 5:03 AM ISTഅഴിയൂരില്‍ വിളപരിപാലന കേന്ദ്രം തുടങ്ങി; പ്രതിഷേധവുമായി ജനകീയ മുന്നണി
text_fieldsbookmark_border
വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവൻെറ ആഭിമുഖ്യത്തില്‍ വിളപരിപാലന കേന്ദ്രം ആരംഭിച്ചു. ചടങ്ങ് ബഹിഷ്കരിച്ച ് പ്രതിഷേധവുമായി യു.ഡി.എഫ്-ആര്‍.എം.പി.ഐ നേതൃത്വത്തില്‍ ജനകീയ മുന്നണിയും രംഗെത്തത്തി. വിളകളെ ബാധിക്കുന്ന കീടങ്ങളെ നിരീക്ഷണത്തിലൂടെ കെണ്ടത്തി അവയെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ നിർദേശങ്ങള്‍ യഥാസമയം നല്‍കുക എന്നതാണ് വിളപരിപാലന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. സി.കെ.നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്‍, സ്ഥിരംസമിതി അധ്യക്ഷ ഉഷ ചാത്തങ്കണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, കൃഷി ഓഫിസര്‍ വി.കെ. സിന്ധു, വടകര എ.ഡി.എ കെ.പി. സുഷമ, വാര്‍ഡ് മെംബര്‍ അലി മനോളി എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റൻറ് നാരായണന്‍ നന്ദി പറഞ്ഞു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വിള ആരോഗ്യപരിപാലനകേന്ദ്രം ഉദ്ഘാടനത്തിന് പദ്ധതിയുടെ സുത്രധാരന്‍ മുന്‍ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ജനകീയ മുന്നണി നേതൃത്വത്തില്‍ ചടങ്ങ് ബഹിഷ്കരിച്ച്, അഴിയൂര്‍പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ധര്‍ണ സമരം നടത്തിയത്. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ. അന്‍വര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സി. സുഗതന്‍ അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, കാസിം നെേല്ലാളി, പി. രാഘവന്‍, ഭാസ്കരന്‍ മോനാച്ചി, വി.കെ അനില്‍ കുമാര്‍, അശോകന്‍ ചോമ്പാല, കെ.പി.രവീന്ദ്രന്‍, കെ.കെ. പ്രകാശന്‍, എം.വി. സെനീദ്, കെ.പി.വിജയന്‍, ഇ.ടി. അയൂബ്, കെ.കെ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ധര്‍ണക്ക് ഹാരിസ് മുക്കാളി, ആയിഷ ഉമ്മര്‍, എം.പി. രാജന്‍, തോട്ടത്തില്‍ ശശിധരന്‍, പി.കെ. കാസിം, രാധാകൃഷ്ണന്‍ കാര്‍ത്തോളി, ഷഹദ അഴിയൂര്‍, എം.പി. പ്രേമന്‍, ഷെഹീര്‍ എന്നിവര്‍ നേതൃത്വം നൽകി. ലൈഫ് മിഷന്‍: കുടുംബസംഗമവും അദാലത്തും നാളെ വടകര: ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദലാത്തും ജനുവരി ആറിന് രാവിലെ 10ന് ചോമ്പാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും. സി.കെ. നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. റേഷനരി ലഭിക്കും വടകര: പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്ക് (വെള്ള കാര്‍ഡ്) ജനുവരി മാസത്തില്‍ 10 കിലോ അരി, 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി. സജീവന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story