Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:03 AM IST Updated On
date_range 2 Jan 2020 5:03 AM ISTപൗരത്വനിയമ ഭേദഗതിക്കെതിരെ മഹാറാലി നാളെ കോഴിക്കോട്ട്
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ െവള്ളിയാഴ ്ച കോഴിക്കോട്ട് മഹാറാലി നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിദ്യാർഥികളും പൊതുജനങ്ങളും റാലിയില്‍ അണിനിരക്കും. സ്വാതന്ത്ര്യസമരത്തിൻെറയും മറ്റു ദേശീയ പ്രക്ഷോഭങ്ങളുടെയും വേദിയായ കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന റാലി ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ ഫ്ലാഗ്ഓഫ് ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും തുടങ്ങി ജീവിതത്തിൻെറ നാനാതുറകളിലുള്ളവരും റാലിയിൽ അണിനിരക്കും. അഞ്ചിന് മുതലക്കുളത്ത് സമാപിക്കും. സമാപനവേദിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എം.കെ. രാഘവന്‍ എം.പിയാണ് സംഘാടകസമിതി മുഖ്യരക്ഷാധികാരി. എം.പിമാരായ എം.പി. വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം, എളമരം കരീം, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍, മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല, ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് എന്നിവര്‍ രക്ഷാധികാരികളാണ്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ചെയര്‍മാന്‍. എഴുത്തുകാരായ യു.എ. ഖാദര്‍, യു.കെ. കുമാരന്‍, കവി പി.കെ. ഗോപി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി. വത്സല, ഖദീജ മുംതാസ് തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിക്കും. സംഘാടകസമിതി വർക്കിങ് ചെയർമാൻ ടി.പി.എം. സാഹിര്‍, ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ഭാരവാഹികളായ അഡ്വ. പി.എം. സുരേഷ്ബാബു, അബ്ദുല്‍നാസര്‍ സഖാഫി അമ്പലക്കണ്ടി, പി. കിഷന്‍ചന്ദ്, ഫൈസൽ പൈങ്ങോട്ടായി, പി.വി. മാധവന്‍ തുടങ്ങിയവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story