Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2020 5:00 AM IST Updated On
date_range 8 Jun 2020 5:00 AM ISTസെൻറർ മാറ്റത്തിന് അപേക്ഷിച്ചത് 28,000 പേർ
text_fieldsbookmark_border
സൻെറർ മാറ്റത്തിന് അപേക്ഷിച്ചത് 28,000 പേർ ബംഗളൂരു: അടുത്ത മാസം നടക്കുന്ന കർണാടക പൊതു പ്രവേശന പരീക്ഷയുടെ സൻെറർ മാറുന്നതിനായി 28,000 വിദ്യാർഥികൾ അപേക്ഷ നൽകി. പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ (സി.ഇ.ടി) ജൂലൈ 30, 31 തീയതികളിലാണ് നടക്കുക. കോവിഡിൻെറ പശ്ചാത്തലത്തിൽ വിദ്യാർഥികൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ സൻെറർ തിരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നു. ഒരേ സൻെററിൽ പരീക്ഷ എഴുതാൻ കൂടുതൽ വിദ്യാർഥികൾ അപേക്ഷ നൽകിയതിനാൽ തന്നെ കൂടുതൽ സൻെററുകൾ പരീക്ഷക്കായി ഒരുക്കാനുള്ള ശ്രമത്തിലാണ് പരീക്ഷ അതോറിറ്റി. ആകെ 28,000 വിദ്യാർഥികളാണ് സൻെറർ മാറുന്നതിനായി അപേക്ഷ നൽകിയിട്ടുള്ളതെന്നും ഇത് പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഒരോ സൻെററിലും 250 കുട്ടികളെങ്കിലും പരീക്ഷ എഴുതാൻ ഉണ്ടായിരിക്കണം. ചില സൻെററുകളിൽ 250 ൽ താഴെ വിദ്യാർഥികൾ മാത്രമാണ് പരീക്ഷ എഴുതുന്നത്. നേരത്തെ സംസ്ഥാനത്തെ 54 നഗരങ്ങളിലാണ് പരീക്ഷ നടന്നിരുന്നതെങ്കിൽ ഇപ്പോൾ 129 സൻെററുകളായി എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയുെട സൻെറർ മാറ്റത്തിനായി 12,496 വിദ്യാർഥികളും പ്രീ യൂനിവേഴ്സിറ്റി പരീക്ഷയുടെ സൻെറർ മാറ്റത്തിനായി 16,221 വിദ്യാർഥികളുമാണ് അപേക്ഷ നൽകിയിട്ടുള്ളത്. മാണ്ഡ്യ രൂപത കുർബാന 13ന് ബംഗളൂരു: മാണ്ഡ്യ രൂപതയുടെ കീഴിലുള്ള പള്ളികളിൽ കുർബാന ജൂൺ 13 മുതൽ പുനരാരംഭിക്കും. സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും പള്ളികൾ തുറക്കുകയെന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറഞ്ഞു. പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഈ ദിവസങ്ങളിൽ കുർബാനകളുടെ എണ്ണം വർധിപ്പിക്കും. വാർഡ് അടിസ്ഥാനത്തിൽ ഇതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അകലം പാലിക്കുന്നതിനായി നിൽക്കേണ്ട സ്ഥലങ്ങൾ മാർക്ക് ചെയ്യും. പള്ളികൾ അണുവിമുക്തമാക്കുകയും ചെയ്യും. ഇടവകാംഗങ്ങളെ ഉൽപ്പെടുത്തികൊണ്ട് സുരക്ഷാ കമ്മിറ്റി രൂപവത്കരിക്കുമെന്നും ബിഷപ് പറഞ്ഞു. ഒാൺലൈൻ പഠന സൗകര്യമൊരുക്കാൻ കെ.പി.സി ബംഗളൂരു: ഒാൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കേരളത്തിലെ കുട്ടികൾക്ക് സുമനസ്സുകളുമായി സഹകരിച്ച് പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ കർണാടക പ്രവാസി കോൺഗ്രസിൻെറ ആഭിമുഖ്യത്തിൽ നൽകുന്നു. പഠിച്ചുയരാൻ കൂടെയുണ്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബേഗൂർ ബ്ലോക്ക് കോൺഗ്രസ് ഒാഫിസിൽ നടന്ന ചടങ്ങിൽ ബേഗൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അന്തോണി കിരൺ, സ്മാർട്ട് ഫോൺ പ്രവാസി കോൺഗ്രസ് ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാനാണ് പദ്ധതി ആരംഭിച്ചത്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് കെ.പി.സി ഭാരവാഹികളുമായി ബന്ധപ്പെടാം. സത്യൻ പുത്തൂർ, ബേഗൂർ കൗൺസിലർ അഞ്ജനപ്പ, വിനു തോമസ്, അലക്സ് ജോസഫ്, സുമോജ് മാത്യു, ബിനു ദിവാകരൻ, ഷിബു ശിവദാസ്, എം.പി ആൻറോ, ബിജു കോലംകുഴി, അംജിത് തങ്കപ്പൻ, നകുൽ എന്നിവർ നേതൃത്വം നൽകി. യുവാവിനെ കൊലപ്പെടുത്തി ബംഗളൂരു: നഗരത്തിൽ യുവാവിനെ പട്ടാപകൽ വെട്ടിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ താമസ സ്ഥലത്തെത്തിയാണ് അജ്ഞാത സംഘം 27കാരനെ വെട്ടിക്കൊലപ്പെടുത്തിയത്. എച്ച്.എ.എൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽ.ബി.എസ് നഗറിൽ വാടകക്ക് താമസിക്കുന്ന അരവിന്ദ് (27) ആണ് മരിച്ചത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. ക്രിമിനൽ കേസ് പ്രതിയായ അരവിന്ദ് അടുത്തിടെയാണ് ജയിലിൽനിന്നും ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ടെയ്ൻമൻെറ് സോണുകൾ 45 ആയി ഉയർന്നു ബംഗളൂരു: കൂടുതൽ േപാസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലെ കണ്ടെയ്ൻമൻെറ് േസാണുകളുടെ എണ്ണവും ഉയർന്നു. പുതുതായി അഞ്ചു കണ്ടെയ്ൻമൻെറ് സോണുകൾ കൂടി ഉൾപ്പെടുത്തിയതോടെ ബി.ബി.എം.പി പരിധിയിലെ ആകെ നിയന്ത്രിത മേഖലയുടെ എണ്ണം 45 ആയി ഉയർന്നു. വെസ്റ്റ് സോണിൽ 11, മഹാദേവപുര സോണിൽ എട്ട്, ഈസ്റ്റ് സോണിൽ ഏഴ്, ബൊമ്മനഹള്ളി സോണിൽ ആറ്, സൗത് സോണിൽ അഞ്ച്, യെലഹങ്കയിൽ മൂന്ന്, ആർ.ആർ നഗറിൽ നാല്, ദാസറഹള്ളിയിൽ ഒന്ന് എന്നിങ്ങനെയാണ് കണ്ടെയ്ൻമൻെറ് സോണുകളുടെ എണ്ണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story