Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപുതുതായി 239 പേർക്ക്...

പുതുതായി 239 പേർക്ക് കൂടി കോവിഡ്; ബംഗളൂരുവിൽ രണ്ടു മരണം കൂടി

text_fields
bookmark_border
-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,452 ആയി ഉയർന്നു ബംഗളൂരു: സംസ്ഥാനത്ത് ഞായറാഴ്ച 239 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,452 ആയി ഉയർന്നു. ബംഗളൂരുവിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന 61 കാരിയും 57കാരനുമാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 61 ആയി ഉയർന്നു. ഞായറാഴ്ച മാത്രം 143 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ 2,132 പേരാണ് ആശുപത്രി വിട്ടത്. നിലവിൽ 3,257 പേരാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 239 പേരിൽ 183 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും ഒമ്പതു പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 183 പേരിൽ അഞ്ചുപേരൊഴികെ ബാക്കിയെല്ലാവരും മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. കലബുറഗി (39), യാദ്ഗിർ (39), ബെളഗാവി (38), ബംഗളൂരു അർബൻ (23), ദക്ഷിണ കന്നട (17), ദാവൻഗരെ (17), ഉഡുപ്പി (13), ശിവമൊഗ്ഗ (12), വിജയപുര (9), ബിദർ (7), ബെള്ളാരി ണ്ട(6), ബംഗളൂരു റൂറൽ (5), ഹാസൻ (5), ധാർവാഡ് (3), ഗദഗ് (2), ഉത്തര കന്നട (2), മാണ്ഡ്യ (1), റായ്ച്ചൂർ (1) എന്നിങ്ങനെയാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ജയദേവ മേൽപാലം ഇനി ഒാർമ ബംഗളൂരു: ബംഗളൂരുവിലെ ജയദേവ സർക്കിൾ മേൽപാലം പൂർണമായും പൊളിച്ചുനീക്കി. നമ്മ മെട്രോ രണ്ടാം ഘട്ട പാത നിർമാണത്തിൻെറ ഭാഗമായാണ് 15 വർഷം പഴക്കമുള്ള പാലം പൊളിച്ചുനീക്കിയത്. മാസങ്ങൾക്ക് മുമ്പാണ് പാലം പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ലോക്ഡൗണിനെ തുടർന്ന് വാഹന ഗതാഗതം കുറഞ്ഞതും പൂർണമായും പൊളിച്ചുനീക്കുന്ന പ്രവൃത്തി വേഗത്തിലാക്കി. നിര്‍ദിഷ്ട മെട്രോ റെയില്‍ പദ്ധതിയുടെ യെല്ലോ ലൈനിലെ ഒരു സ്‌റ്റേഷന്‍ ഇവിടെ നിലവില്‍ വരും. മെട്രോ റെയില്‍ കോര്‍പറേഷന്‍ റോഡും മെട്രോ ലൈനും ഉള്‍പ്പെടുന്ന അത്യാധുനിക രീതിയിലുള്ള പാലവും ഇവിടെ നിര്‍മിക്കും. 2017 ലാണ് പാലം പൊളിച്ചുനീക്കാനുളള തീരുമാനിച്ചത്. എന്നാല്‍, സങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാലം പൊളിക്കുന്നത് നീട്ടിവെക്കുകയായിരുന്നു. പൂര്‍ണമായും സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയശേഷമാണ് പാലം പൊളിച്ചുനീക്കിയതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. പാലം പൊളിച്ചതിൻെറ 6000 ക്യുബിക് മീറ്റർ കോൺക്രീറ്റ് അവശിഷ്ടം ബംഗളൂരുവിന് പുറത്തുള്ള പാറമടയിലാണ് നിക്ഷേപിച്ചത്. ബി.ബി.എം.പിക്കായിരുന്നു അവശിഷ്ടം നീക്കേണ്ട ചുമതല. .............................. േരാഗിക്ക് കോവിഡ്: നിംഹാന്‍സ് എമര്‍ജന്‍സി കെയര്‍ യൂനിറ്റ് മാറ്റി ബംഗളൂരു: നിംഹാന്‍സില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി കെയര്‍ യൂനിറ്റ് തൊട്ടടുത്ത കെട്ടിടത്തിലേക്കു മാറ്റി. നിലവിലെ എമര്‍ജന്‍സി യൂനിറ്റ് അണുവിമുക്തമാക്കിയ ശേഷമാകും ഇവിടെ പ്രവര്‍ത്തനം തുടങ്ങുക. വെള്ളിയാഴ്ച ഇവിടെ പ്രവേശിപ്പിച്ച 34 കാരിക്കാണ് കോവിഡ് പോസിറ്റിവായത്. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ബി.ടി.എം. ലേഔട്ടില്‍ ചുറ്റിത്തിരിഞ്ഞു നടന്ന യുവതിയെ പൊലീസാണ് നിംഹാന്‍സിലെത്തിച്ചത്. മാനസിക വെല്ലുവിളി നേരിട്ട യുവതി കോവിഡ് തീവ്രബാധിത മേഖലയിൽനിന്നാണെന്ന് അറിഞ്ഞതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. പോസിറ്റിവായതോടെ യുവതിയെ വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. ഇവരെ പരിചരിച്ച ജീവനക്കാരെ നിരീക്ഷണത്തിലാക്കി. യുവതിയുടെ മാതാവിനും കോവിഡ് പരിശോധന നടത്തും. ഒാൺലൈൻ ക്ലാസുകൾക്ക് മലയാളം മിഷൻെറ കൈത്താങ്ങ് ബംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പഠന ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്ന് വീടുകളിൽ ലാപ്ടോപ്, സ്മാർട്ട് ഫോൺ ഇല്ലാത്തവരെ കണ്ടെത്തി സഹായിക്കുന്ന മലയാളം മിഷൻ കർണാടക ചാപ്റ്ററിൻെറ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾക്കൊരു കൈത്താങ്ങ് എന്ന പരിപാടിയുടെ രണ്ടാം ഘട്ടം സൗത് സോൺ കൺവീനർ ജോമോൻ സ്റ്റീഫ‍ൻെറ അധ്യക്ഷതയിൽ ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ മൈസൂരു റോഡ് കൺവീനർ ജിസോ ആനേപ്പാളയ സൻെറർ അധ്യാപിക ശാരിക മുകേഷ്, അഡ്വ.എം. മുകേഷ് എന്നിവരുടെ സാന്നിധ്യത്തിൽ നിർധനരായ വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പുകൾ നൽകി.
Show Full Article
TAGS:LOCAL NEWS
Next Story