Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകണ്ടെയ്​ൻമെൻറ് േസാണിൽ...

കണ്ടെയ്​ൻമെൻറ് േസാണിൽ റോഡ് ഷോ; കോർപറേറ്റർ അറസ്​റ്റിൽ

text_fields
bookmark_border
കണ്ടെയ്ൻമൻെറ് േസാണിൽ റോഡ് ഷോ; കോർപറേറ്റർ അറസ്റ്റിൽ ബംഗളൂരു: കണ്ടെയ്ൻമൻെറ് േസാണിൽ നിയമം ലംഘിച്ച് റോഡ് ഷോ നടത്തിയതിന് ബംഗളൂരു കോർപറേഷനിലെ കോർപറേറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത പദരായനപുര വാർഡ് കോർപറേറ്ററും ജെ.ഡി.എസ് നേതാവുമായ ഇംറാൻ പാഷയെയാണ് അറസ്റ്റ് ചെയ്തത്. ദുരന്തനിവാരണ നിയമപ്രകാരമാണ് കേസെടുത്തത്. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ഇദ്ദേഹം ബംഗളൂരുവിലെ വിക്േടാറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. േരാഗമുക്തനായി തിരിച്ചെത്തിയ ഇംറാൻ പാഷ ഞായറാഴ്ച രാവിലെ പദരായനപുര വാർഡിൽ റോഡ് ഷോ നടത്തുകയായിരുന്നു. പാഷയും അനുയായികളും സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തിരുന്നില്ല. വിവരം ലഭിച്ചതോടെ കർശന നടപടിയെടുക്കാൻ സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. പദരായനപുര വാർഡ് ഉൾപ്പെട്ട ചാമരാജ്പേട്ട് മണ്ഡലം എം.എൽ.എ സമീർ അഹമ്മദ് ഖാനും ഇംറാൻ പാഷയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇംറാൻ പാഷക്ക് രോഗം ഭേദമായതിൽ സന്തോഷമുണ്ടെന്നും എന്നാൽ, നിരുത്തരവാദപരമായ പ്രവൃത്തിയെ അപലപിക്കുന്നുവെന്നും കർശന നടപടി വേണമെന്നും സമീർ അഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ച അന്ന് നിയമം ലംഘിച്ച് അനുയായികളെ പങ്കെടുപ്പിച്ച് യാത്രയയപ്പ് നടത്തിയതിനും ഇംറാൻ പാഷക്കെതിരെ കേസെടുത്തിരുന്നു. രോഗവ്യാപനത്തിന് ഇടവരുത്തും വിധമായിരുന്നു ആശുപത്രിയിലേക്ക് പോകുന്നതിനുമുമ്പ് ഇംറാൻ പാഷ പ്രവർത്തകരിൽനിന്ന് യാത്രയയപ്പ് ഏറ്റുവാങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story