Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightടൂർ പാക്കേജുകൾ ജൂൺ...

ടൂർ പാക്കേജുകൾ ജൂൺ പത്തു മുതൽ

text_fields
bookmark_border
ബംഗളൂരു: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാര മേഖലയെ വീണ്ടും സജീവമാക്കാൻ കർണാടക. ജൂൺ പത്തുമുതൽ കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കായി പ്രത്യേക ടൂർ പാക്കേജുകൾ ആരംഭിക്കുമെന്ന് സംസ്ഥാന വിനോദ സഞ്ചാര വികസന കോർപറേഷൻ അറിയിച്ചു. ബംഗളൂരു, മൈസൂരു നഗര സന്ദർശനം, സംസ്ഥാനത്തെ പ്രശസ്തമായ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര, ബംഗളൂരുവിൽനിന്ന് മടിക്കേരി, നാഗർഹോളെ എന്നിവിടങ്ങളിലേക്ക് യാത്ര, ഹാസൻ ജില്ലയിൽ മാത്രമായി ക്ഷേത്ര ദർശനം തുടങ്ങിയ വിവിധ ടൂർ പാക്കേജുകളാണ് നടത്തുക. ജൂൺ എട്ടു മുതൽ സംസ്ഥാനത്തെ വനമേഖലയിൽ സഫാരിയും ട്രക്കിങും ആരംഭിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൂർ പാക്കേജുകളും ആരംഭിക്കാൻ തീരുമാനിച്ചത്. മാർഗനിർദേശം പാലിച്ചുകൊണ്ടായിരിക്കും യാത്രക്കാരെ കൊണ്ടുപോവുകയെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് മാസ്കും, സാനിറ്റൈസറും ഉൾപ്പെടെ നൽകും. രോഗ ലക്ഷണമില്ലാത്തവരെ മാത്രമായിരിക്കും യാത്രയിൽ ഉൾപ്പെടുത്തുക. 65 വയസ്സിന് മുകളിലുള്ളവരെ അനുവദിക്കില്ല. ജൂൺ 12 ഒാടെ കാലവർഷം ശക്തമാകും ബംഗളൂരു: തീരദേശ കർണാടകയിലും തെക്കൻ കർണാടകയിലുമെത്തിയ കാലവർഷം ജൂൺ 12 ഒാടെ ശക്തമാകുമെന്നും സംസ്ഥാനത്തെ എല്ലാ ഭാഗത്തും മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംസ്ഥാനത്ത് കാലവർഷമെത്തിയത്. ജൂൺ പത്തോടെ കൂടുതൽ മേഖലയിലേക്ക് മഴ വ്യാപിക്കും. തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ എത്തുമെന്നും കർണാടക ദുരന്ത നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജി. ശ്രീനിവാസ് പറഞ്ഞു. തീരദേശ കർണാടകയിലും മലനാട് മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. ചാമരാജ് നഗർ, ചിക്കമഗളൂരു, ഹാസൻ, ശിവമൊഗ്ഗ, കുടക്, തീരദേശ ജില്ലകൾ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കെംപെഗൗഡ പ്രതിമ തറക്കല്ലിടൽ 27ന് ബംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമീപം നിര്‍മിക്കുന്ന കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയുടെ ശിലാസ്ഥാപനം ജൂൺ 27ന് നടക്കും. കെംപെഗൗഡ ഡെവലപ്പ്‌മൻെറ് അതോറിറ്റി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. ബംഗളൂരു വിമാനത്താവളത്തിൻെറ സ്ഥാപകനായ കെംപെഗൗഡയുടെ പ്രതിമ നിർമിക്കുമെന്നത് നേരത്തെയുള്ള പ്രഖ്യാപനമായിരുന്നെങ്കിലും തീരുമാനം വൈകുകയായിരുന്നു. കെംപെഗൗഡയുടെ 511ാം ജന്മവാര്‍ഷികമായതിനാലാണ് ജൂണ്‍ 27ന് ശിലാസ്ഥാപനം നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി ചര്‍ച്ച ചെയ്ത് ഒൗദ്യോഗികമായി തീരുമാനിക്കുമെന്നും കെംപെഗൗഡ ഡെവലപ്പ്‌മൻെറ് അതോറിറ്റി വൈസ് പ്രസിഡൻറുകൂടിയായ ഉപമുഖ്യമന്ത്രി ഡോ. സി.എന്‍. അശ്വത്‌ നാരായണ്‍ പറഞ്ഞു. വിധാന്‍ സൗധക്കും വികാസ് സൗധക്കുമിടയിലെ 27 അടി ഉയരമുള്ള ഗാന്ധി പ്രതിമ നിര്‍മിച്ച രാം വി. സുത്തര്‍, അനില്‍ ആര്‍. സുത്തര്‍ എന്നിവര്‍ക്കാണ് പ്രതിമ നിര്‍മിക്കാന്‍ കരാര്‍ കൊടുത്തിരിക്കുന്നത്. 66 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിനു സമീപത്തെ 23 ഏക്കര്‍ സ്ഥലത്താണ് പ്രതിമ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. സാഹിത്യ സമ്മേളനം ഒാൺലൈനിൽ ബംഗളൂരു: കോവിഡിനെ തുടർന്ന് ഈ വർഷത്തെ ബംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒാൺലൈനായി നടത്താൻ തീരുമാനിച്ചു. ഒരോ മാസവും മൂന്നു വെബിനാറുകൾ നടത്താനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. ബി.എൽ.എഫ് സംഘാടകർ ബംഗളൂരു ഇൻറർനാഷനൽ സൻെററുമായി ചേർന്നുകൊണ്ടാണ് ഒാരോ മാസവും വെബിനാറുകൾ സംഘടിപ്പിക്കുക. സാഹിത്യ സമ്മേളനത്തിൻെറ ഭാഗമായുള്ള ആദ്യ വെബിനാർ ശനിയാഴ്ച നടന്നു. ക്രൈം ഫിക്ഷൻ എഴുത്തുകാരൻ ആൻറണി ഹൊരൊവിറ്റ്സുമായുള്ള അഭിമുഖമാണ് ആദ്യം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലെ വെബിനാറുകളിൽ ഇന്ത്യയിലെയും വിദേശത്തെയും സാഹിത്യകാരൻമാർ പങ്കെടുക്കും. സാധാരണയായി രണ്ടു ദിവസത്തെ മെഗാ പരിപാടിയാണ് നടത്താറുള്ളത്. എന്നാൽ, കോവിഡിൻെറ പശ്ചാത്തലത്തിൽ ഒാൺലൈൻ രീതിയിലേക്ക് മാറാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒരോ മാസത്തെയും വെബിനാറിനൊടുവിൽ ഡിസംബറിൽ കുറച്ചുപേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രണ്ടു ദിവസത്തെ മേളയും നടത്താൻ ആലോചനയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story