Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ മക്കൾക്ക് പരീക്ഷ കേന്ദ്രം

text_fields
bookmark_border
ബംഗളൂരു; സംസ്ഥാനത്ത് ജൂൺ 25ന് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കാനിരിക്കെ പരീക്ഷ സൻെററുകളുടെ എണ്ണം വർധിപ്പിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്കായും റെസിഡൻഷ്യൽ സ്കൂളുകളിലും ഹോസ്റ്റലുകളിലും താമസിക്കുന്ന വിദ്യാർഥികൾക്കായും അവർ താമസിക്കുന്ന വീടിന് സമീപത്തെ സൻെററിൽ പരീക്ഷ എഴുതാം. ബംഗളൂരുവിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ലോക്ഡൗണിനെ തുടർന്ന് രക്ഷിതാക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി. കുടിയേറ്റ തൊഴിലാളികളാണ് ഇത്തരത്തിൽ കൂടുതലായി നാട്ടിലേക്ക് പോയിട്ടുള്ളത്. ഇവർക്ക് അവരുടെ നാട്ടിലുള്ള സൻെറർ തിരഞ്ഞെടുക്കാം. അതുപോലെ റെസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർഥികളും വീടുകളിലാണിപ്പോഴുള്ളത്. സൻെറർ മാറ്റം സംബന്ധിച്ചും ഹാൾ ടിക്കറ്റ് സംബന്ധിച്ചുമുള്ള സംശയങ്ങൾക്കായി നോഡൽ ഒാഫിസർമാരെയും രക്ഷിതാക്കൾക്ക് ബന്ധപ്പെടാം. ഫോൺ: 0816--2278444. കാലവർഷം; എട്ടു േസാണൽ ടീമിന് മേൽനോട്ടം ബംഗളൂരു: ബംഗളൂരു അർബനിൽ കാലവർഷക്കെടുതി നേരിടാനും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും എട്ടു സോണുകളിലായി എട്ടു ടീമുകളെ സജ്ജമാക്കി. ബി.ബി.എം.പി ഉദ്യോഗസ്ഥർ, ട്രാഫിക് െപാലീസ്, വനംവകുപ്പ്, ഫയർഫോഴ്സ്, വാട്ടർ അതോറിറ്റി, ബെസ്കോം ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെട്ട എട്ടു ടീമുകളെയാണ് മഴക്കാലത്തെ അടിയന്തര ആവശ്യങ്ങൾക്കായുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി നിയോഗിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കർണാടകയിൽ കാലവർഷം എത്തുമെന്നാണ് അറിയിപ്പ്. ഇത് മുന്നിൽകണ്ടുള്ള ഒരുക്കമാണ് പുരോഗമിക്കുന്നത്. എട്ടു ടീമുകളുടെ കീഴിലായി 500 ലധികം പേരടങ്ങിയ രക്ഷാപ്രവർത്തക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. റോഡിൽ മരം വീണാൽ ഉടൻ തന്നെ ബാരിക്കേഡ് സ്ഥാപിച്ച് റോഡ് അടക്കാനും മരം മുറിച്ചുനീക്കാനുമുള്ള നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. റോഡുകളിലെ മാൻഹോളുകൾ അടിയന്തരമായി അടക്കാനും വാട്ടർ അതോറിറ്റി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ 211 ഇടങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതമുന്നിൽ കണ്ട് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. പി.എച്ച്.സി ഇനി സ്മാർട്ട് ക്ലിനിക്ക് ബംഗളൂരു: ബി.ബി.എം.പി പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്മാർട്ട് ക്ലിനിക്കുകളായി നവീകരിക്കുന്നു. ഒാൺലൈൻ ടെലി കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് ബംഗളൂരുവിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്മാർട്ട് ക്ലിനിക്കുകളായി ഉയർത്തുന്നത്. ബി.ബി.എം.പി ഹെൽത്ത് കെയർ എന്ന പേരിലുള്ള പദ്ധതിയിലായിരിക്കും ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തി നടക്കുക. ഇതോടൊപ്പം പി.എച്ച്.എസികൾ ഇല്ലാത്ത വാർഡുകളിൽ പുതിയ ക്ലിനിക്കുകളും ആരംഭിക്കും. നഗരത്തിൽ പുതുതായി 65 പി.എച്ച്.സികൾ കൂടി സ്മാർട്ട് ക്ലിനിക്കുകളായി സ്ഥാപിക്കും. ഇപ്പോഴുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ കൂടുതലായി ഏർപ്പെടുത്തും. വിവിധ കമ്പനികളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ഉപമുഖ്യമന്ത്രി ഡോ.സി.എൻ. അശ്വത് നാരായൺ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് 19 ന് ബംഗളൂരു: കോവിഡ് മഹാമാരിക്കിടെ കർണാടകയിൽനിന്ന് ഒഴിവ് വരാനിരിക്കുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ജൂൺ 25 ഒാടെ കർണാടകയിൽനിന്ന് കാലാവധി പൂർത്തിയാകുന്ന നാലു രാജ്യസഭാ സീറ്റിലേക്ക് ജൂൺ 19 ന് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിജ്ഞാപനം. അരുണാചൽ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ രണ്ടു സീറ്റുകൾക്കൊപ്പമാണ് കർണാടകയിലെ നാലു സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ് എം.പിമാരായ രാജീവ് ഗൗഡ, ബി.കെ. ഹരിപ്രസാദ്, ബി.ജെ.പി എം.പി പ്രഭാകർ, ജെ.ഡി.എസ് എം.പി ഡി. കുപേന്ദ്ര റെഡ്ഡി എന്നിവരാണ് കാലാവധി പൂർത്തിയാക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് നിയമസഭയിൽ 117 പേരുടെ അംഗബലമുള്ളതിനാൽ രണ്ടു സീറ്റിൽ ബി.ജെ.പിക്ക് എളുപ്പം വിജയിക്കാം. മറ്റു രണ്ടു സീറ്റുകളിലേക്ക് ജെ.ഡി.എസും കോൺഗ്രസും ചേർന്ന് സ്ഥാനാർഥികളെ നിർത്താനുള്ള സാധ്യതയാണുള്ളത്. കോൺഗ്രസ് മുതിർന്ന േനതാവ് മല്ലികാർജുൻ ഖാർഗെയെയും കോൺഗ്രസിൻെറ പിന്തുണയോടെ ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെയും മത്സരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ബി.ജെ.പിയിൽ വിഭാഗീയ നീക്കം സജീവമാകുമ്പോൾ രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതും വെല്ലുവിളിയാകും.
Show Full Article
TAGS:LOCAL NEWS
Next Story