Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 11:33 PM GMT Updated On
date_range 31 May 2020 11:33 PM GMTസാമൂഹിക പ്രവര്‍ത്തക ഡോ. ഒലിന്‍ഡ പെരേര നിര്യാതയായി
text_fieldsbookmark_border
ബംഗളൂരു: സാമൂഹിക പ്രവര്‍ത്തകയും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോ. ഒലിന്‍ഡ പെരേര (95) മംഗളൂരുവില്‍ നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഞായാഴ്ച രാവിലെയായിരുന്നു അന്ത്യം. സാമൂഹിക പ്രവര്‍ത്തനമേഖലയില്‍ ഒട്ടേറെ പ്രതിഭാധനരെ സമ്മാനിച്ച വിശ്വാസ് ട്രസ്റ്റിൻെറ സ്ഥാപകയാണ്. ഒലിന്‍ഡ പെരേരയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്താദ്യമായി സാമൂഹികപ്രവർത്തനത്തില്‍ ഡിപ്ലോമ കോഴ്‌സ് തുടങ്ങിയത്. സാമൂഹികപ്രവര്‍ത്തനത്തിലും വിദ്യാഭ്യാസ മേഖലയിലും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഇവർ ഹാമില്‍ട്ടനിലെ മക്മാസ്റ്റര്‍ സര്‍വകലാശാല നല്‍കുന്ന ഗാന്ധി സമാധാന പുരസ്‌കാരത്തിനും അര്‍ഹയായിട്ടുണ്ട്. അവസാന കാലത്ത് ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയായിരുന്നു പ്രവര്‍ത്തനം. 1925ലായിരുന്നു ഒലിന്‍ഡ പെരേരയുടെ ജനനം. സൻെറ് ആഗ്നസ് കോളജിലും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്നുമായിരുന്നു ഉന്നത പഠനം. പാരിസിലേക്ക് സാമൂഹിക പ്രവർത്തനവുമായി പോയ ഒലിൻഡ പിന്നീട് തിരിച്ചെത്തിയശേഷം റോഷ്നി നിലയയിൽ സ്കൂൾ ഒാഫ് സോഷ്യൽ വർക്ക് സ്ഥാപിക്കുകയായിരുന്നു. പിന്നീട് മൈസൂരു സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. 1999ൽ മംഗളൂരുവിൽ വിശ്വാസ് ട്രസ്റ്റ് സ്ഥാപിച്ചു. സംസ്കാരം തിങ്കളാഴ്ച മംഗളൂരുവിലെ വലൻസിയയിലെ ശ്മശാനത്തിൽ നടക്കും. blrobitDr-Olinda-Pereira.jpg
Next Story