Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2020 11:32 PM GMT Updated On
date_range 29 May 2020 11:32 PM GMTഎം.പി. വീരേന്ദ്രകുമാറിെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ അനുശോചിച്ചു ബംഗളൂരു: രാജ്യസഭ അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ മുൻ പ്രധാനമന്ത്രി എച്ച്.എച്ച്.ഡി ദേവഗൗഡ അനുശോചിച്ചു. അദ്ദേഹം ഒരു മികച്ച മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു. തീരാനഷ്ടം സഹിക്കാൻ ദൈവം അദ്ദേഹത്തിൻെറ കുടുംബത്തിന് കരുത്ത് പകരട്ടെയെന്നും ഗൗഡ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വീരേന്ദ്രകുമാറിൻെറ നിര്യാണത്തില്‍ യശ്വന്തപുര കേരള സമാജം അനുശോചിച്ചു. നഷ്ടമായത് രാഷ്ട്രീയത്തിലെ സാംസ്കാരികത്തിളക്കം -റൈറ്റേഴ്സ് ഫോറം ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയത്തിലെ സാംസ്കാരികത്തിളക്കമായിരുന്ന വീരേന്ദ്രകുമാറിൻെറ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും തീരാനഷ്ടമാണെന്ന് ബംഗളൂരു മലയാളി റൈറ്റേഴ്സ് ഫോറം. കർമനിരതനായ രാഷ്ട്രീയ നേതാവായും കർത്തവ്യബോധമുള്ള ഭരണാധിപനായും പ്രമുഖമായൊരു പത്രത്തിൻെറ മാനേജിങ് ഡയറക്ടറായുമുള്ള തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വിജ്ഞാനം പകരുന്ന നിരവധി ഗ്രന്ഥങ്ങൾ മലയാള സാഹിത്യത്തിന് സമർപ്പിച്ച അതുല്യപ്രതിഭയായിരുന്നു വീരേന്ദ്രകുമാറെന്ന് യോഗം അനുശോചിച്ചു. കുടുംബത്തിൻെറ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡൻറ് ടി.എ. കലിസ്റ്റസ് ജനറൽ സെക്രട്ടറി, മുഹമ്മദ് കുനിങ്ങാട് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഏകാധിപത്യത്തിനെതിരെ പൊരുതിയ ജീവിതം -ജമാഅത്തെ ഇസ്ലാമി ബംഗളൂരു: ഏകാധിപത്യത്തിനും ഫാഷിസത്തിനുമെതിരായി മരണം വരെ പോരാടിയ ധിഷണാശാലിയായിരുന്നു എം.പി. വീരേന്ദ്രകുമാർ എന്ന് ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡൻറ് കെ. ഷാഹിർ അനുശോചിച്ചു. അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയ അദ്ദേഹം ഇന്നത്തെ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ വരെ വിട്ടുവീഴ്ചയില്ലാതെ ചെറുത്തുനിന്ന് പ്രതിരോധിച്ച് മാതൃക കാണിച്ച വ്യക്തിത്വമാണ്. മതേതര ചേരിയെ ശക്തമാക്കുന്നതിൽ അഖിലേന്ത്യ തലത്തിൽ വരെ ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ടിരുന്ന വീരേന്ദ്രകുമാറിൻെറ വിയോഗം ഇന്ത്യൻ മതേതരത്വത്തിനുതന്നെ തീരാനഷ്ടമാണ് -അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി കർണാടക ബസ് സർവിസ് പുനരാരംഭിക്കണം -ഒരുമ ബംഗളൂരു: കേരള ആർ.ടി.സിയുടെ കർണാടകയിൽനിന്നുള്ള അന്തർ സംസ്ഥാന ബസ് സർവിസ് പുനരാരംഭിക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് യുനൈറ്റഡ് മലയാളീസ് (ഒരുമ) ആവശ്യപ്പെട്ടു. ബംഗളൂരുവിലും കർണാടകയിലെ മറ്റു നഗരങ്ങളിലും ദിനേന നിരവധി മലയാളികളാണ് തൊഴിലും കച്ചവടവും നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ പാസുമായി കാത്തിരിക്കുന്നത്. ബംഗളൂരുവിൽനിന്ന് ഇതുവരെ ഒരു ട്രെയിൻ മാത്രമാണ് കേരളത്തിലേക്ക് പോയത്. കെ.പി.സി.സി സൗജന്യമായി മലയാളികളെ നാട്ടിലെത്തിച്ചിരുന്നു. ഇപ്പോഴും പലരും ബസ് യാത്രാ സൗകര്യം ഏർപ്പെടുത്തുന്നുണ്ടെങ്കിലും 2500 മുതൽ 3500 രൂപവരെ തുക ഈടാക്കുന്നുണ്ടെന്ന് ഒരുമ ഭാരവാഹികൾ ആരോപിച്ചു. ഈ ദുരിതകാലത്ത് കടം കയറിയ മലയാളികളെ സേവന തൽപരതയോടെ എല്ലാ മലയാളി സംഘടനകളും സഹായിക്കണമെന്നും അധിക ബസ് തുക ഈടാക്കുന്നുവെന്ന ആരോപണത്തിൽ നോർക്ക ഇടപെടണമെന്നും ഒരുമ ചെയർമാൻ ജെ. അലക്സാണ്ടർ ആവശ്യപ്പെട്ടു. നാട്ടിലെത്താൻ വലിയ തുക മുടക്കാൻ കഴിയാത്തവരെ നോർക്ക ഇടപ്പെട്ട് കേരള ആർ.ടി.സി സർവിസ് നാട്ടിലേക്ക് സർവിസ് ആരംഭിക്കണം. ബംഗളൂരു, മൈസൂരു ബസ് സർവിസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഒരുമ, കേരള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി.
Next Story