Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 5:05 AM IST Updated On
date_range 28 May 2020 5:05 AM ISTകർണാടകയിൽ പരിശോധന രണ്ടര ലക്ഷത്തിലേക്ക്
text_fieldsbookmark_border
-ബുധനാഴ്ച മാത്രം 12,694 സാമ്പിൾ പരിശോധിച്ചു -ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിൽ ലക്ഷം പേർ ബംഗളൂരു: കർണാടകയിൽ കോവിഡ്19 രോഗ സ്രവ പരിശോധന രണ്ടര ലക്ഷത്തിലേക്ക്. ബുധനാഴ്ച വൈകീട്ടത്തെ കണക്ക് പ്രകാരം 2,41,608 സ്രവ സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ തന്നെ ഇത് രണ്ടര ലക്ഷം കടക്കും. ബുധനാഴ്ച മാത്രം 12,694 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിലാണ് 135 പേർക്ക് മാത്രം രോഗം സ്ഥിരീകരിച്ചത്. ഒരോ ദിവസത്തെയും സാമ്പിൾ പരിശോധന കുത്തനെ വർധിപ്പിച്ച് രോഗ വ്യാപനം തടയാനുള്ള പ്രവർത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ദിവസവും ശരാശരി പതിനായിരം പരിശോധന വെച്ചാണ് നടക്കുന്നത്. രണ്ടര ലക്ഷം സാമ്പിൾ പരിശോധിച്ചതിൽ ഇതുവരെ 2,418 പേർക്കാണ് േരാഗം സ്ഥിരീകരിച്ചത്. പരിശോധനയുടെ എണ്ണം അനുസരിച്ച് വളരെ കുറച്ചു ശതമാനം മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം എന്നത് ആശ്വാസം പകരുന്നതാണ്. ബുധനാഴ്ച വൈകീട്ടുവരെ 1,09,322 പേരാണ് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിൽ കഴിയുന്നത്. ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾക്ക് പുറമെ ഹോട്ടലുകളിൽ പെയ്ഡ് ക്വാറൻറീനിൽ കഴിയുന്നവരും ഇതിൽ ഉൾപ്പെടും. 10,556 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. രാജ്യാന്തര, ആഭ്യന്തര വിമാന സർവിസുകളും സംസ്ഥാനാനന്തര റോഡ് ഗതാഗതവും ആരംഭിച്ചതോടെ സംസ്ഥാനത്തേക്ക് എത്തുന്നവരുടെ എണ്ണവും വർധിച്ചു. ബുധനാഴ്ച വൈകീട്ട് വരെ വിമാന മാർഗം വിേദശങ്ങളിൽനിന്ന് 4,832 പേരും വിവിധ സംസ്ഥാനങ്ങളിൽനിന്ന് 3,387 യാത്രക്കാരുമാണ് ബംഗളൂരുവിലെത്തിയത്. ഇതിൽ 90ശതമാനവും രോഗ വ്യാപനം കൂടുതലുള്ള മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് എത്തിയവരാണ്. മേയ് 14 മുതൽ െചാവ്വാഴ്ച വരെ സംസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളിൽനിന്ന് 12 ട്രെയിനുകളിലായി 4,302 യാത്രക്കാർ ബംഗളൂരുവിലെത്തി.1,10,000ത്തിലധികം പേരാണ് റോഡ് മാർഗം ഇതുവരെ സംസ്ഥാനത്തെത്തിയത്. പുതുതായി 135 പേർക്ക് കൂടി കോവിഡ്: മൂന്നു പേർ കൂടി മരിച്ചു ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 135 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു. യാദ്ഗിർ, ബിദർ, വിജയപുര എന്നിവിടങ്ങളിലാണ് കോവിഡ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചത്. യാദ്ഗിറിൽ മഹാരാഷ്ട്രയിൽനിന്ന് എത്തിയ 69കാരിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം കോവിഡ് പരിശോധന ഫലം പോസിറ്റിവാകുകയായിരുന്നു. ബിദറിൽ ശ്വാസകോശ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 49കാരനാണ് ബുധനാഴ്ച മരിച്ചത്. ഇയാൾക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. വിജയപുരയിൽ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 82 കാരനാണ് ചൊവ്വാഴ്ച്ച മരിച്ചത്. ബുധനാഴ്ചയോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,418 ആയി ഉയർന്നു. ബുധനാഴ്ച 17 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 781പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1,588 പേരാണ് ചികിത്സയിലുള്ളത്. ബംഗളൂരുവിൽ ആറുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബെളഗാവിയിൽ കേരളത്തിൽ നിന്നെത്തിയ കുടുംബത്തിലെ രണ്ടു വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. ബംഗളൂരു അർബൻ (6), മാണ്ഡ്യ (1), കലബുറഗി (28), യാദ്ഗിർ (16), ബെളഗാവി (4), ദാവൻഗരെ (6), ചിക്കബെല്ലാപുര (4), ഹാസൻ (15), ഉഡുപ്പി (9), ബിദർ (13), വിജയപുര (3), ഉത്തര കന്നട (6), ദക്ഷിണ കന്നട (11), റായ്ച്ചൂർ (5), ബെള്ളാരി (1), തുമകുരു (1), കോലാർ (1), ബംഗളൂരു റൂറൽ (2), ചിക്കമംഗളൂരു (3) എന്നിങ്ങനെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗം സ്ഥിരീകരിച്ച 135 പേരിൽ 114 പേരും മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. ദേവഗൗഡയും ഖാർഗെയും രാജ്യസഭയിലേക്ക്‍് മത്സരിച്ചേക്കും ബംഗളൂരു: ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയും കോൺഗ്രസിൻെറ മുതിർന്ന നേതാവ് എം. മല്ലികാർജുൻ ഖാർഗെയും വീണ്ടും പാർലമൻെറ് അംഗങ്ങളാകാൻ ഒരുങ്ങുന്നു. കർണാടകയിൽനിന്ന് രാജ്യസഭയിൽ ഒഴിവുള്ള നാലു സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുവരും വീണ്ടും മത്സരിക്കാനുള്ള സാധ്യത ചർച്ചയാകുന്നത്. കോൺഗ്രസ് പിന്തുണയോടെ മുൻ പ്രധാനമന്ത്രിയായ ദേവഗൗഡയെ വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കാനാണ് നീക്കം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥിരം സീറ്റായ ഹാസൻ കൊച്ചുമകനായ പ്രജ്വൽ രേവണ്ണക്ക് വിട്ടുകൊടുത്ത് തുമകുരുവിൽ മത്സരിച്ച ദേവഗൗഡ പരാജയപ്പെടുകയായിരുന്നു. കലബുറഗിയിൽ മല്ലികാർജുൻ ഖാർഗെയും ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കർണാടകയിൽനിന്നുള്ള രാജ്യസഭ എം.പിമാരായ കോൺഗ്രസിൻെറ എം.വി. രാജീവ് ഗൗഡ, ബി.കെ. ഹരിപ്രസാദ്, ബി.ജെ.പിയുടെ പ്രഭാകർ കൊരെ, ജെ.ഡി.എസിൻെറ ഡി. കുപേന്ദ്ര റെഡ്ഡി എന്നിവരുടെ കാലാവധി ജൂണിൽ അവസാനിക്കും. നിലവിൽ കർണാടക നിയമസഭയിൽ 117 സീറ്റുകളുള്ള ബി.ജെ.പിക്ക് രണ്ടുപേരെ രാജ്യസഭയിലെത്തിക്കാനാകും. 68 സീറ്റുള്ള കോൺഗ്രസും 34 സീറ്റുള്ള ജെ.ഡി.എസും ചേർന്നാൽ രണ്ടു പേരെ കൂടി രാജ്യസഭയിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസിന് ഒറ്റക്ക് ജയിപ്പിക്കാമെങ്കിലും ദേവഗൗഡയെ രാജ്യസഭയിലെത്തിക്കണമെങ്കിൽ കോൺഗ്രസ് വോട്ടുകൾ കൂടിയെ തീരൂ. കഴിഞ്ഞ ദിവസം എച്ച്.ഡി. ദേവഗൗഡയുടെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയ കെ.പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാർ ജെ.ഡി.എസുമൊത്തുള്ള നീക്കത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. അടുത്തിടെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നടത്തിയ വിഡിയോ കോൺഫറൻസിലും ദേവഗൗഡ പങ്കെടുത്തിരുന്നു. ആൺ കുഞ്ഞിനെ മാതാവ് 5,000 രൂപക്ക് വിറ്റു ബംഗളൂരു: ദാവൻഗരെയിൽ അഞ്ചു ദിവസം പ്രായമായ ആൺ കുഞ്ഞിനെ മാതാവ് 5,000 രൂപക്ക് വിറ്റു. ആശുപത്രി ജീവനക്കാരൻെറ മധ്യസ്ഥതയിലാണ് കുട്ടിയെ പണം വാങ്ങിയശേഷം കൈമാറിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഹൊന്നാലി ശിശു ക്ഷേമ സമിതി ഒാഫിസർ മഹന്ദേഷ് പൂജാരിയുടെ പരാതിയിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. നാലുപേർ ഇതുവരെ പിടിയിലായി. ഹൊന്നാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മേയ് 20നാണ് സംഭവം നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story