Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightസഹനത്തി​െൻറ ചെറിയ...

സഹനത്തി​െൻറ ചെറിയ പെരുന്നാൾ; കരുതലി​െൻറയും

text_fields
bookmark_border
സഹനത്തിൻെറ ചെറിയ പെരുന്നാൾ; കരുതലിൻെറയും ബംഗളൂരു: കോവിഡ് മഹാമാരിയുടെ ഭീതിക്കാലത്ത് ത്യാഗനിർഭരമായ നോമ്പുകാലവും പൂർത്തിയാക്കി ചെറിയപെരുന്നാൾ ആഘോഷത്തിലേക്ക് നീങ്ങുകയാണ് വിശ്വാസികൾ. കേട്ടുകേൾവിയില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലൂടെ നാട് കടന്നുപോവുേമ്പാൾ പരസ്പരം അകന്നുതന്നെ അടുപ്പം സൂക്ഷിക്കുന്നതെങ്ങനെയെന്ന് ചുറ്റുമുള്ള ലോകം കാണിച്ചുതരികയാണ്. അവനവനോടുള്ള കടമ സമൂഹത്തോടുളള കടമകൂടിയാണെന്ന ഒാർമപ്പെടുത്തലാണ് കോവിഡ് കാലം നൽകുന്നത്. വിശ്വാസികൾ റമദാനിൽ പുലർത്തിയ വിശ്വാസപരമായ സൂക്ഷ്മതയും ആ കരുതലിനോട് ചേർന്നുനിൽക്കുന്നു. ജാതി-മത ഭേദമന്യേ ആരാധനാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. റമദാനിൽ പ്രാർഥന നിർഭരമാവേണ്ട പള്ളികളിൽ സമൂഹ നമസ്കാരവും ജുമുഅ ഖുതുബയും രാത്രി നമസ്കാരങ്ങളുമെല്ലാം ഒഴിവാക്കി. വിശ്വാസികൾ വീട്ടകങ്ങളിൽ പ്രാർഥനയിലായി. ലോക്ഡൗൺ കാലത്ത് പ്രയാസത്തിലായ ആളുകൾക്കായി നോമ്പുകാലത്തും വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലായിരുന്നു മിക്ക സംഘടനകളും. ബംഗളൂരുവിലെ പാവപ്പെട്ട വീടുകളിലേക്കും മലയാളി കുടുംബങ്ങളിലേക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും അവരുടെ സഹായമെത്തി. നാടണയാനാവാതെ പ്രയാസപ്പെട്ടവർക്ക് ബസും മറ്റു വാഹനസൗകര്യങ്ങളുമൊരുക്കി. ബംഗളൂരുവിലെ മലയാളികളിൽ പലരും ഇത്തവണ പെരുന്നാൾ ആഘോഷം ബംഗളൂരുവിൽ തന്നെയാക്കി. ലോക്ഡൗൺ സാഹചര്യത്തിൽ ദുരിതപർവം താണ്ടി നാട്ടിലേക്ക് മടങ്ങേണ്ടെന്ന തീരുമാനമെടുത്തവരും ഏറെ. ഇൗദ്ഗാഹിലെയും പള്ളികളിലെയും പെരുന്നാൾ നമസ്കാരത്തിന് അനുമതിയില്ലാത്തതിനാൽ വീടുകളിൽതന്നെ തക്ബീർ മുഴക്കി കുടുംബത്തോടൊപ്പം പെരുന്നാൾ നമസ്കാരവും ആഘോഷവും നടക്കും. പരസ്പരം അനുഗ്രഹം നേർന്ന് ഹസ്തദാനവും ആലിംഗനവും ഇത്തവണയുണ്ടാകില്ല. കരുതലിൻെറ പെരുന്നാൾ കൂടിയാണ് ഇത്തവണ കടന്നുപോകുന്നത്. കോവിഡ് കാലത്തെ വിശ്വാസക്കരുത്തുകൊണ്ട് മറികടക്കുക - ജമാഅത്തെ ഇസ്ലാമി ബംഗളൂരു: കോവിഡ് കാലത്തെ വിശ്വാസക്കരുത്തുകൊണ്ട് മറികടക്കാൻ കഴിയണമെന്ന് ജമാഅത്തെ ഇസ്ലാമി കേരളയുടെ ബംഗളൂരു മേഖല പ്രസിഡൻറ് കെ. ഷാഹിർ ഈദ് ആശംസാ സന്ദേശത്തിൽ പറഞ്ഞു. മഹാമാരിയുടെ ഭീഷണിക്കു നടുവിലാണ് ഈ വർഷത്തെ റമദാൻ നമ്മെ വരവേറ്റത്. ലോകം ലോക്ഡൗണിൽ മനുഷ്യരെ തളച്ചിട്ടു. രാവേറെ പുലരുന്നത് വരെ പ്രാർഥനകളാൽ സജീവമാകാറുള്ള പള്ളികളും ആരാധനാലയങ്ങളും അടഞ്ഞുകിടന്നു. വീട്ടിലേക്കൊതുങ്ങിയ വിശ്വാസികൾ ഉള്ളുരുകി തങ്ങളുടെ നാഥനുമുന്നിൽ പാപമോചനം തേടി. കൊറോണയുടെ പിടിയിൽ പെട്ട് വലഞ്ഞവരും നാടണയാൻ കഴിയാതെ വിദേശങ്ങളിലും വിവിധ നാടുകളിലും കുടുങ്ങിയ പ്രവാസികളുടെ ദുരന്താനുഭവങ്ങൾ നമ്മെ വേട്ടായാടുന്ന സാഹചര്യത്തിൽ നേടിയ വ്രതശുദ്ധിയിൽ നാം ഈദുൽ ഫിത്വ്ർ ആഘോഷിക്കുന്നത് എന്ന പ്രത്യേകത നമ്മുടെ ജീവിതാനുഭവത്തിൽ ആദ്യത്തേതാണ്. പ്രതിസന്ധികൾക്കിടയിലും നാം ആർജിച്ച വ്രതശുദ്ധി ജീവിതത്തിൽ കാത്തുസൂക്ഷിച്ച് സമൂഹ നന്മയിൽ മാതൃകയാവണം. സന്തോഷത്തിൻെറ നാളുകൾ സമാഗതമായി സർവശക്തനായ നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. പെരുന്നാൾ ആഘോഷം കരുതലോടെ-എം.എം.എ ബംഗളൂരു: കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യം മുൻനിർത്തി സർക്കാർ നിർദേശിച്ച നിബന്ധനകൾ പൂർണമായും പാലിച്ചുവേണം പെരുന്നാൾ ആഘോഷിക്കേണ്ടതെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി. സിറാജും അഭ്യർഥിച്ചു. വിശുദ്ധ റമദാനിൽ തറാവീഹും മറ്റ് ആരാധന കർമ്ങ്ങളും വീടുകളിൽ വെച്ച് നിർവഹിച്ചതു പോലെയുള്ള കരുതൽ പെരുന്നാൾ ആഘോഷത്തിലും വേണം. സാഹചര്യങ്ങളുടെ സമ്മർദങ്ങളെ അതിജീവിക്കാൻ ഗുണകരമായ മാർഗങ്ങളാണ് ഉപയോഗപ്പെടുത്തേണ്ടത്. സർക്കാറും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾക്കനുസൃതമായി ആഘോഷങ്ങളെ ലഘൂകരിക്കുകയും വിവേകത്തോടെ സമീപിക്കുകയും വേണമെന്നും അവർ പറഞ്ഞു. ആശംസ നേർന്ന് എസ്.എം.എ ബംഗളൂരു: ഈദുൽ ഫിത്വ്ർ ആഘോഷിക്കുന്ന എല്ലാ വിശ്വാസികൾക്കും സുന്നി മാനേജ്‍മൻെറ് അസോസിയേഷൻ ആശംസകൾ നേർന്നു. എല്ലാ വിശ്വസികളും ആർഭാടങ്ങളൊഴിവാക്കി പ്രാർഥന നടത്തുകയും പുറത്തുള്ള സന്ദർശനം ഒഴിവാക്കി ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും നേതാക്കളായ എസ്.എസ്.എ. കാദർ ഹാജി, അബ്ദുൽ റഹിമാൻ ഹാജി, ജലീൽ ഹാജി, സത്താർ മൗലവി, അബ്ദുൽ ഹക്കീം, മുത്തലിബ് ഹാജി, ഷൂക്കൂർ ഹാജി, മജീദ് ഹാജി എന്നിവർ അഭ്യർഥിച്ചു. കർണാടകയിൽ വിവിധ ജില്ലകളിൽ ലോക്ഡോൺ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും റമദാനിലെ സഹായത്തിൻെറ ഭാഗമായും എസ്.എം.എ നേതൃത്വത്തിൽ നാലു ടൺ അരി കിറ്റ് വിതരണം ചെയ്തു. ഖൈക ഫൗണ്ടേഷൻെറ സഹായത്തോടെയായിരുന്നു കിറ്റ് വിതരണം. നൂറോളും മദ്റസ അധ്യാപകർക്ക്സാമ്പത്തിക സഹായം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story