യാത്രക്കാർ ഉച്ചക്ക്​ 12ന്​ ഹാജരാകണം

05:04 AM
23/05/2020
ബംഗളൂരു: ബംഗളൂരു -തിരുവനന്തപുരം ട്രെയിനിൽ യാത്രചെയ്യുന്നവർ ഉച്ചക്ക് 12നുതന്നെ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ പരിശോധന, രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകളുടെ പരിശോധന എന്നിവ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണിത്. ബംഗളൂരു പാലസ് ഗ്രൗണ്ടിലെ ടെന്നിസ് പവിലിയനിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. വസന്ത് നഗർ മൗണ്ട് കാർമൽ കോളജിന് സമീപത്തുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ഗ്രൗണ്ടിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാറി‍ൻെറ കോവിഡ് ജാഗ്രത പോർട്ടലിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് ടിക്കറ്റ് കൺഫർമേഷൻ കിട്ടിയവർക്ക് മാത്രമേ യാത്ര ചെയ്യാൻ അവസരം ലഭിക്കൂ. റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നതിനുമുമ്പ് ടിക്കറ്റ് കാണിക്കണം. യാത്രക്കാരെ മാത്രമേ സ്റ്റേഷനകത്തേക്ക് കയറ്റൂ. ബന്ധുക്കളെയും കൂടെയുള്ളവരെയും അകത്തേക്ക് വിടില്ല. ആവശ്യമായ വെള്ളം, ഭക്ഷണം, ട്രെയിനിൽ കഴിക്കാനാവശ്യമായ ലഘുഭക്ഷണം അടക്കമുള്ളവ കരുതണം. ട്രെയിനിനകത്ത് ടി.ടി.ഇ ടിക്കറ്റ് ഉറപ്പുവരുത്തും.
Loading...