Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 5:04 AM IST Updated On
date_range 22 May 2020 5:04 AM ISTബംഗളൂരു-തിരുവനന്തപുരം ശ്രമിക് െട്രയിൻ നാളെ പുറപ്പെടും
text_fieldsbookmark_border
വ്യാഴാഴ്ച പുറപ്പെടാനിരുന്ന ട്രെയിനാണ് ബുക്കിങ് കുറഞ്ഞതിനെ തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റിയത് ബംഗളൂരു: കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ശനിയാഴ്ച പുറപ്പെടും. വ്യാഴാഴ്ച പുറപ്പെടുമെന്ന് പ്രഖ്യാപിച്ച ബംഗളൂരു-തിരുവനന്തപുരം നോൺ എ.സി ചെയർകാർ ട്രെയിനാണ് ആവശ്യത്തിന് ബുക്കിങ് ലഭിക്കാത്തതിനെ തുടർന്ന് ശനിയാഴ്ചത്തേക്ക് നീട്ടിയത്. ഇൗ ട്രെയിൻ വൈകീട്ട് പുറപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാവിലെ വരെ 800ഉം രാത്രിയോടെ 1600ഉം ബുക്കിങ്ങാണ് ബംഗളൂരു-തിരുവനന്തപുരം ശ്രമിക് ട്രെയിനിന് ലഭിച്ചത്. 1800 സീറ്റുള്ള ട്രെയിനിന് ബുക്കിങ് പൂർത്തിയാവാതിരുന്നതോടെ ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റാൻ നോർക്ക അധികൃതർ തീരുമാനിക്കുകയായിരുന്നു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിനായി സർവിസ് നടത്തുന്ന ട്രെയിനിന് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. മറ്റു ജില്ലകളിലുള്ളവർക്ക് അതത് റെയിൽവേ സ്റ്റേഷനുകളിൽനിന്ന് പ്രത്യേകം കെ.എസ്.ആർ.ടി.സി സർവിസുകളുണ്ടാവുമെന്ന് നോർക്ക അധികൃതർ അറിയിച്ചു. മലബാർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് പാലക്കാട്, തൃശൂർ സ്റ്റേഷനുകളിലിറങ്ങി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കാം. റെയിൽവേ സ്റ്റേഷനുകളിൽ സ്ക്രീനിങ് നടത്തും. രോഗസാധ്യതയുള്ളവരെ സർക്കാറിൻെറ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. മറ്റുള്ളവർക്ക് 14 ദിവസത്തെ ഹോം ക്വാറൻറീനാണ് നിർദേശിക്കുക. www.registernorkaroots.org വെബ്സൈറ്റിലെ അഡ്വാൻസ് ട്രെയിൻ ബുക്കിങ് വിൻഡോ വഴിയാണ് ശ്രമിക് ട്രെയിനിനായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഒരേ സമയം ഒരാൾക്ക് ഒരു ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാവൂ. കുടുംബസമേതം യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ ഒാരോരുത്തരും പ്രത്യേകം ടിക്കറ്റെടുക്കണം. അഞ്ചു വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതില്ല. യാത്ര പുറപ്പെടുന്ന സ്റ്റേഷൻ, സമയം, പി.എൻ.ആർ നമ്പർ അടക്കമുള്ള മറ്റു വിവരങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അറിയിക്കും. നോർക്ക വെബ്സൈറ്റ് വഴിയോ കോവിഡ്-19 ജാഗ്രത പോർട്ടൽ വഴിയോ നേരത്തെ പാസിന് അപേക്ഷിച്ചവർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനാവും. മറ്റുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം covid19jagratha.kerala.nic.in വെബ്പോർട്ടലിൽ കയറി പാസിന് അപേക്ഷിക്കാം. യാത്ര ചെയ്യുന്നതിന് മുമ്പ് പാസ് ലഭിച്ചില്ലെങ്കിലും പാസ് അപേക്ഷയുടെ രസീത് കൈവശം വെച്ചാൽ മതിയാകും. കർണാടകയിൽനിന്ന് പുറത്തുകടക്കാനുള്ള സേവാസിന്ധു പാസോ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിൻെറ രസീതിയോ കൈയിൽ കരുതണം. കേരളത്തിലേക്കുള്ള മടക്കയാത്ര സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് നോർക്കയുടെ 080 25585090 (ബംഗളൂരു), 0471 2517225, 0471 2781100, 0471 2787101 (തിരുവനന്തപുരം) നമ്പറുകളിൽ ബന്ധപ്പെടണം. ..................….

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story