Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകെ.പി.സി.സി ബസ്...

കെ.പി.സി.സി ബസ് സർവിസ്; ഹെൽപ് ലൈൻ നമ്പർ

text_fields
bookmark_border
ബംഗളൂരു: ലോക്ഡൗണിൽ കുടുങ്ങിയവരെ കേരളത്തിലേക്ക് എത്തിക്കുന്നതിന് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനായി രണ്ട് ഹെൽപ് ലൈൻ നമ്പറുകൾകൂടി കർണാടക കോൺഗ്രസ് പുറത്തിറക്കി. പാസ് ലഭ്യമായിട്ടുള്ളവർക്കാണ് സൗജന്യ യാത്രാസൗകര്യം കെ.പി.സി.സി ഏർപ്പെടുത്തുന്നത്. കഴിഞ്ഞദിവസം കായംകുളത്തേക്ക് 25 പേരെ ബസിൽ അയച്ചിരുന്നു. യാത്രയുടെ കാര്യങ്ങളുടെ ഏകോപന ചുമതലയുള്ള എൻ.എ. ഹാരിസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക്കാണ് ഇതിനായി പ്രവർത്തിച്ചുവരുന്നത്. പാസ് ലഭിച്ചിട്ടുള്ളവർക്ക് ബസ് സൗകര്യം ലഭിക്കുന്നതിന് ബന്ധപ്പെടുന്നതിനായി രണ്ട് ഹെൽപ് ലൈൻ നമ്പറുകൾകൂടി പുറത്തിറക്കി. പാസ് ലഭിച്ചിട്ടുള്ളവർക്ക് ഹെൽപ് ലൈൻ നമ്പർ വഴി ബന്ധപ്പെട്ട് യാത്രാസൗകര്യം ലഭ്യമാക്കാമെന്ന് എൻ.എ. ഹാരിസ് എം.എൽ.എ അറിയിച്ചു. ഹെൽപ് ലൈൻ നമ്പറുകൾ: 7531888888, 9120777777.
Show Full Article
TAGS:LOCAL NEWS 
Next Story