Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 11:32 PM GMT Updated On
date_range 12 May 2020 11:32 PM GMTകർണാടകയിൽ 24 മണിക്കൂറിൽ 63 പേർക്ക് കോവിഡ്; പകുതിയിലധികവും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവർ
text_fieldsbookmark_border
-ഒറ്റയടിക്ക് ഇത്രയധികം കേസുകൾ സംസ്ഥാനത്ത് ആദ്യം -മുംബൈ, അഹ്മദാബാദ് നഗരങ്ങളിൽനിന്നെത്തിയ 38 പേർക്ക് രോഗബാധ - സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 925 ആയി ഉയർന്നു ബംഗളൂരു: ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരിലൂടെ സംസ്ഥാനത്ത് േകാവിഡ്-19 രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. മുംബൈ, അഹ്മദാബാദ്, ചെന്നൈ, ഒഡിഷ എന്നിവിടങ്ങളിൽനിന്നും കഴിഞ്ഞദിവസങ്ങളിലായി എത്തിയ 41 പേർ ഉൾപ്പെടെ സംസ്ഥാനത്ത് ചൊവ്വാഴ്ച 63 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 925 ആയി ഉയർന്നു. സംസ്ഥാനത്ത് ഒറ്റദിവസത്തിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ആദ്യമാണ്. ബെള്ളാരി, ചിക്കബെല്ലാപുര, കലബുറഗി, മാണ്ഡ്യ എന്നീ ജില്ലകളിൽ െചാവ്വാഴ്ച ഒാരോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദാവൺഗരെ (12), ബാഗൽകോട്ട് (15), യാദ്ഗിർ (2), ധാർവാഡ് (9), ദക്ഷിണ കന്നട (2), കോലാർ (5), ബംഗളൂരു അർബൻ (4), ബിദർ (2), ഹാസൻ (5), ഗദഗ് (3) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. അഹ്മദാബാദിൽനിന്നും ദാവൺഗരെ, ബാഗൽകോട്ട്, ധാർവാഡ്, യാദ്ഗിർ തുടങ്ങിയ ജില്ലകളിലേക്ക് എത്തിയ 32 പേരും മുംബൈയിൽനിന്നും ഹാസൻ, മാണ്ഡ്യ എന്നീ ജില്ലകളിലേക്ക്് എത്തിയ ആറുപേരും അടക്കം 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോലാറിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഒഡിഷയിൽനിന്നും ഒരാൾ ചെന്നൈയിൽനിന്നും എത്തിയവരാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർക്കാണ് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേതുടർന്നാണ് ഇതര സംസ്ഥാനത്തുനിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത ഹാസനിൽ കഴിഞ്ഞ രണ്ടുദിവസമായി ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവരിലൂടെ രോഗവ്യാപനമുണ്ടായി. ചൊവ്വാഴ്ച ബാഗൽകോട്ടിൽ ആറുപേരും വിജയപുരയിൽ ഒരാളും രോഗമുക്തി നേടി ആശുപത്രി വിട്ടു. 31 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടി ആശുപത്രിവിട്ടവരുടെ എണ്ണം 433 ആയി. നിലവിൽ 460 പേരാണ് ചികിത്സയിലുള്ളത്. ഒരിടവേളക്കുശേഷമാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തേക്കാൾ ചികിത്സയിലുള്ളവരുടെ എണ്ണം ഉയരുന്നത്.
Next Story