Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോവിഡ് ഭീതി;...

കോവിഡ് ഭീതി; മരിച്ചയാളുടെ അന്ത്യകർമം നടത്തിയത് പൊലീസുകാർ

text_fields
bookmark_border
ബംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം േകാവിഡ് ഭീതിയെ തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങാത്തതിനെ തുടർന്ന് അന്ത്യകർമം നടത്തിയത് പൊലീസുകാർ. ചാമരാജ് നഗറിലാണ് കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന 44കാരൻ കൊല്ലപ്പെട്ടത്. വനാതിർത്തി ഗ്രാമത്തിലായിരുന്നു സംഭവം. എന്നാൽ, കോവിഡ് ഭീതിയെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ തയാറായില്ല. തുടർന്ന് എ.എസ്.ഐ മാദെഗൗഡയും രണ്ടു പൊലീസുകാരും ചേർന്ന് ചാമരാജ് നഗറിലെ ഹിന്ദു ശ്മശാനത്തിൽ ജെ.സി.ബി ഉപയോഗിച്ച് സംസ്കരിച്ചു. അന്ത്യകർമങ്ങൾക്ക് മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് മൂന്നുപേരും ചേർന്ന് മൃതദേഹം വെള്ള തുണികൊണ്ട് മൂടി പ്രാർഥന നടത്തി അടക്കം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story